സ്ത്രീവിരുദ്ധതയും മലയാളിയുടെ മനസും
മലയാളി തങ്ങളുടെ സങ്കുചിതമായ ബോധങ്ങളില്‍നിന്ന് പുറത്തുവരാന്‍ ഇനിയുമേറെ സമയമെടുക്കുമെന്നു തന്നെയാണ് ഈയിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വിരല്‍ത്തുമ്പിനാല്‍ നിയന്ത്രിക്കപ്പെടുന്നിടത്തേക്ക് ലോകം സാങ്കേതികമായി വളര്‍ന്നിട്ടും മാനസിക വളര്‍ച്ച എവിടെയുമെത്തിയിട്ടില്ല. പോയവാരം കേരളം സജീവമായി ചര്‍ച്ച ചെയ്ത മൂന്നു കൊലപാതകക്കേസുകളും തുടര്‍ന്നുള്ള സോഷ്യല്‍ മീഡിയയിലെ ട്രോളുകളും സവിസ്തരിച്ചാല്‍ മലയാളി പൊതുബോധം ഇന്നും ഇരുളില്‍ തന്നെയാണെന്നേ പറയാന്‍ പറ്റൂ. പുരോഗമന കാലത്തിനനുസരിച്ച് സ്ത്രീകളുടെ സാമൂഹികാവസ്ഥയില്‍ കാതലായ മാറ്റം വന്നിട്ടുണ്ടെണ്ടങ്കിലും അത് അംഗീകരിക്കാന്‍ പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന സമൂഹത്തിനു ഇനിയും കഴിഞ്ഞിട്ടില്ല.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സ്തുത്യര്‍ഹമായ സേവനം നടത്തുന്ന ധാരാളം മാതൃകാ വനിതകള്‍ ഇന്നുണ്ട്. അത്രതന്നെ കുറ്റവാളികളായ സ്ത്രീകളുടെ തോതു വര്‍ധിക്കുന്നുമില്ല. എന്നാല്‍, സമൂഹമാധ്യമങ്ങളിലേതടക്കം എല്ലാ ചര്‍ച്ചകളിലും സ്ത്രീ വിമര്‍ശനങ്ങളിലൂടെ പരിഹാസപാത്രമാക്കപ്പെടുകയാണ്. അതായത്, തങ്ങളുടെ നേര്‍പ്പാതിയായ സ്ത്രീയെ പരിഹസിക്കുന്നതില്‍ ഹരംകൊള്ളുകയാണ് പലരും. അതിനിടയിലേക്ക് വന്നുകയറിയതാണ് കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജോളി. പിന്നീടങ്ങോട്ടുള്ള ട്രോളുകള്‍ സ്ത്രീവിരുദ്ധതയുടെ കൂത്തരങ്ങുകളാണ്.
ഭര്‍ത്താവ്: ഇനിമുതല്‍ എന്നും നിനക്ക് ഒരുരുള വാരിത്തന്നിട്ടേ ഞാന്‍ കഴിക്കുന്നുള്ളൂ.
ഭാര്യ: നിങ്ങള്‍ക്കെന്നോട് ഇത്രയും സ്‌നേഹമുണ്ടണ്ടായിരുന്നോ മനുഷ്യാ.
ഭര്‍ത്താവ്: ഏയ്, അതൊന്നുമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരെയും വിശ്വസിക്കാന്‍ പറ്റില്ല. അതാ.... (ഇന്നലെ വരെ വിശ്വസിച്ച ഭാര്യയെ ഇനി മുതല്‍ വിശ്വസിക്കില്ലെന്ന് വ്യക്തമാക്കുന്ന ഭര്‍ത്താവ്.)
ജോളി ആട്ടിന്‍സൂപ്പില്‍ സയനൈഡ് കലര്‍ത്തി കൊലപാതകം നടത്തിയെന്ന് പൊലിസ് വ്യക്തമാക്കിയതോടെ, ഭര്‍ത്താവിനോട് ഇത്തിരി ആട്ടിന്‍ സൂപ്പെടുക്കട്ടെ എന്നു ചോദിക്കുന്ന ഭാര്യയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ മറ്റൊരു ട്രോള്‍. പണ്ടുകാലത്ത് പെണ്ണുകാണാന്‍ പോയാല്‍ പെണ്‍കുട്ടിക്ക് പാചകം അറിയില്ലെന്ന് പറയുമ്പോള്‍ മുഖം മ്ലാനമാവുന്ന പുരുഷനും എന്നാല്‍, ഇന്ന് പാചകം അറിയില്ലെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ ആശ്വാസം കൊള്ളുന്ന പുരുഷനുമാണ് ജഗതി ശ്രീകുമാറിന്റെ ചിത്രം വച്ചുള്ള മറ്റൊരു ട്രോള്‍.
ഹാസ്യവും നര്‍മവുമാണെങ്കിലും ഇതിലെ സ്ത്രീവിരുദ്ധത പലരെയും സന്തോഷിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, സാധാരണ ഓഫിസുകളിലെയും മക്കാനികളിലെയും ചര്‍ച്ചകള്‍ വരെ സ്ത്രീസമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലുള്ളതാണ്. സ്വത്ത് തട്ടിയെടുക്കാന്‍ ഉറ്റവരെയും ഉടയവരെയും കൊലപ്പെടുത്തുക, കാമുകനെ സ്വന്തമാക്കാന്‍ അയാളുടെ പിഞ്ചുകുഞ്ഞിനെയും ഭാര്യയെയും ഇല്ലാതാക്കുക... ഇങ്ങനെ കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം പൈശാചിക ക്രൂരതയാണ് കൂടത്തായിയിലെ ജോളി എന്ന സ്ത്രീ 17 വര്‍ഷം കൊണ്ടണ്ട് നടപ്പാക്കിയതെന്ന് പൊലിസ് പറയുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സോഷ്യല്‍ മീഡിയ സ്ത്രീ സമൂഹത്തെ ആകമാനം ആക്ഷേപിക്കുന്നത്. സ്വാര്‍ഥ ലാഭത്തിനു വേണ്ടണ്ടി ഒരു സ്ത്രീ ചെയ്ത കുറ്റത്തിനു തങ്ങളെ മാതാവിനെയും നേര്‍പ്പാതിയായി കൂടെ നില്‍ക്കുന്ന ഭാര്യയെയും സഹോദരിയെയും കൂടിയാണ് യാതൊരുവിധ സങ്കോചവുമില്ലാതെ തങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് നവമാധ്യമ അക്ടിവിസ്റ്റുകള്‍ മനസിലാക്കുന്നില്ല. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ഇത്തരം സ്ത്രീവിരുദ്ധ ട്രോളുകളുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. അഭ്യസ്ഥവിദ്യരെന്ന് പറയുന്നവരും ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും വരെ ഇത്തരം ട്രോളുകള്‍ ആഘോഷിച്ചു. മണിക്കൂറുകള്‍ക്കകം റെക്കോര്‍ഡ് ലൈക്കുകളും ഷെയറുകളും ഇവയ്ക്കു ലഭിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വരെ സ്ത്രീകളെ പരിഹസിക്കുന്നതില്‍ ആനന്ദം കണ്ടെണ്ടത്തുന്നുവെന്നത് സാമൂഹിക അപചയത്തിന്റെ പ്രകടമായ സൂചനയും കൂടിയാണ്.
അതിനിടെ, ഈ കേസില്‍ രണ്ടണ്ടാം ഭര്‍ത്താവ് സാജുവിന്റെ ആദ്യ ഭാര്യയെയും കുഞ്ഞിനെയും അയാളുടെ അറിവോടെയും ഒത്താശയോടെയുമാണ് കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിനല്‍കിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും ഷാജുവിനെയോ അതിന്റെ മറവില്‍ പുരുഷന്‍മാരെയോ പരിഹസിക്കുന്ന ട്രോളുകള്‍ കണ്ടതുമില്ല. മാത്രമല്ല, കൊല്ലം ജില്ലയില്‍ മകന്‍ അമ്മയെ കൊന്നു കുഴിച്ചുമൂടിയ വാര്‍ത്ത ട്രോളന്‍മാര്‍ അറിഞ്ഞതേയില്ല. അമ്മയുടെ പെന്‍ഷനും സ്വത്തിന്റെ ആധാരവും സ്വന്തമാക്കാനായിരുന്നു മകന്‍ പെറ്റമ്മയെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതകിയെ ട്രോളാന്‍ പോലും ആര്‍ക്കും സമയം കിട്ടിയില്ല. ഉദ്യോഗസ്ഥരായ മറ്റ് രണ്ടണ്ടു മക്കള്‍ ഉണ്ടണ്ടായിട്ടും ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച മകന്റെ കൂടെ കഴിയുകയായിരുന്നു ആ മാതാവ്.
ഏതാനും ദിവസം മുന്‍പായിരുന്നു കൊച്ചി കാക്കനാട്ട് പ്രേമനിരാസത്തിന്റെ പേരില്‍ കാമുകന്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചത്. എന്നിട്ടും എന്തേ ഒരു മകനെയും കാമുകനെയും വിശ്വസിക്കരുതെന്ന ട്രോളുകളുമായി സമൂഹ മാധ്യമങ്ങളില്‍ നിറയാന്‍ സൈബര്‍ ആക്ടിവിസ്റ്റുകള്‍ മറന്നു. പറഞ്ഞുവരുന്നത്, ജോളിയെ മറയാക്കി സ്ത്രീവിരുദ്ധത ആഘോഷിക്കുന്നവരോടാണ്.ജോളി കേസിലെ ഒരു പ്രതി മാത്രമാണ്, അല്ലാതെ സ്ത്രീകളുടെ മൊത്തം പ്രതിനിധിയല്ലെന്ന് ആദ്യം മനസിലാക്കണം.
ഇതിന്റെയൊക്കെ മറവില്‍ പുരുഷവിരുദ്ധ ട്രോളുകള്‍ ഇറക്കാന്‍ കേരളത്തിലെ സ്ത്രീസമൂഹത്തിനു കഴിയാത്തതല്ല ഇവിടെ പ്രശ്‌നം. ഫെമിനിസ്റ്റുകള്‍ എന്നു വിളിക്കപ്പെടുന്നവരുടെ മനസുപോലും പുരുഷവിരുദ്ധമായി ചിന്തിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. മാത്രമല്ല, കേരളത്തിലെ കൊലപാതകങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കണക്കെടുത്താല്‍ പലതിലും പുരുഷന്‍മാരാണ് പ്രതികള്‍. എന്നിട്ടും ഏതാനും ചില കേസുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ പെണ്‍സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന്റെ യുക്തി എന്താണെന്ന് വ്യക്തമാക്കാന്‍ ഇവര്‍ തയാറാകേണ്ടതുണ്ട്. മതില്‍ പണിതൊന്നും നവോത്ഥാനം എത്തിക്കാനാവില്ലെന്നതിന്റെ സൂചന തന്നെയാണിത്.
ഇവിടെ ജിഷമാരും സൗമ്യമാരും മൃഗീയമായി ബലാത്സംഗത്തിന്നിരയായി കൊല്ലപ്പെട്ടപ്പോഴും പുരുഷന്‍മാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന ട്രോളുകളും ചര്‍ച്ചകളും നടത്തിയിരുന്നോ, മറിച്ച് സ്ത്രീകള്‍ ഇരകളാക്കപ്പെടുന്നിടത്ത് അതില്‍ സ്ത്രീയെ ദുര്‍നടപ്പുകാരിയും കുറ്റക്കാരിയുമായി ചിത്രീകരിക്കാന്‍ പഴുതുകളന്വേഷിച്ച് സോഷ്യല്‍ മീഡിയ കൂടെക്കൂടിയിരുന്നു എന്നതും നമുക്കു മുന്നിലെ യാഥാര്‍ഥ്യമാണ്. എന്തുകൊണ്ടണ്ടാണ് ഒരു സ്ത്രീ കുറ്റാരോപിതയാകുമ്പോഴേക്കും അതിന്റെ കുറ്റം മലയാളിക്ക് തന്റെ മുന്നില്‍ കാണുന്ന എല്ലാ സ്ത്രീകളുടേതുമാകുന്നത്. മന്ത്രിക്കസേരയിലിരിക്കുന്നവര്‍ക്കും സാമൂഹിക പ്രവര്‍ത്തനത്തിന്റെ മേലങ്കിയണിയുന്നവര്‍ക്കും സ്ത്രീകളെ വിമര്‍ശിക്കുമ്പോള്‍ സഹിഷ്ണുത നഷ്ടപ്പെടുകയും അവരെ വിശേഷിപ്പിക്കാന്‍ മ്ലേഛമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. വിവാദമാകുമ്പോള്‍ മാപ്പുപറയുക എന്നതിനപ്പുറം സ്ത്രീകളോട് ഒരു സഹജീവി എന്ന തരത്തിലുള്ള സഹിഷ്ണുത കാണിക്കാന്‍ ഇവര്‍ തയാറാകാത്തത് സ്ത്രീകള്‍ക്കെതിരേ എന്തുമാവാം എന്ന സന്ദേശമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."