സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ ഗവര്‍ണര്‍ക്ക് നിവേദനം
പുത്തനത്താണി: കേരള സര്‍ക്കാറിന്റെ മദ്യ നയം സംസ്ഥാനത്ത് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന ഭാരവാഹികള്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് നിവേദനം നല്കി. പുതിയ മദ്യ നയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പറയുന്ന ന്യായങ്ങളിലെ പൊള്ളത്തരങ്ങള്‍ സംഘം ഗവര്‍ണറുടെ ശ്രദ്ധയില്‍പെടുത്തി. മദ്യ ശാലകള്‍ അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തിരിച്ച് നല്‍കുക, ദേശീയ സംസ്ഥാന പാതകളിലെ മദ്യശാലകള്‍ സംബന്ധിച്ച സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ബീവറേജ് ഔട്ട് ലെറ്റുകള്‍ ഘട്ടം ഘട്ടമായി അടച്ചു പൂട്ടിയിരുന്ന മുന്‍ സര്‍ക്കാറിന്റെ തീരുമാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചത്.
ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന പ്രസിഡന്റ് പി ഉബൈദുല്ല എം.എല്‍.എ, ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞികോമു മാസ്റ്റര്‍, വര്‍ക്കിങ് പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍, മറ്റു ഭാരവാഹികളായ സൊറാബ് കൊടക്കാടന്‍, പി.പി.എ അസീസ് എന്നിവരാണ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."