HOME
DETAILS

വിദ്യാര്‍ഥികളെ കുത്തിനിറച്ച് ചീറിപ്പാഞ്ഞ് സ്‌കൂള്‍ വാഹനങ്ങള്‍

  
backup
June 22 2017 | 18:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8-3

കൊല്ലം: പുതിയ അധ്യയന വര്‍ഷം തുടങ്ങി ഒരുമാസത്തിലേക്കടുക്കുമ്പോഴും ജില്ലയിലെ ഒരുവിഭാഗം സ്‌കൂളുകളില്‍ ഭാഷാപഠനത്തിനുള്ള പുസ്തകങ്ങള്‍ എത്തിയില്ല. അപകട സാധ്യത വര്‍ധിപ്പിച്ച് വിദ്യാര്‍ഥികളെ കുത്തിനിറച്ചുകൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ പായുന്നത് മോട്ടോര്‍ വാഹനവകുപ്പിന് മൂക്കിന് താഴെയിലൂടെ. ജില്ലയിലെ 953 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ മുപ്പതോളം സ്‌കൂളുകളില്‍ ഭാഷാപുസ്തകങ്ങള്‍ എത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ചില സ്‌കൂളുകള്‍ ഇന്റന്‍ഡ് നല്‍കാത്തതാണ് പുസ്തകങ്ങള്‍ എത്താതിരിക്കുന്നതിന് കാരണം. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലാണ് ഭാഷാപുസ്തകത്തിന്റെ അഭാവമുള്ളത്.
കഴിഞ്ഞവര്‍ഷത്തെ പുസ്തകങ്ങള്‍ തല്‍ക്കാലും ഉപയോഗിക്കാനാണ് അധ്യാപകര്‍ വിദ്യാര്‍ഥികളെ ഉപദേശിക്കുന്നത്. ചില സ്‌കൂളുകളില്‍ സോഫ്റ്റ്‌വെയര്‍ സംബന്ധമായ കുഴപ്പവും കാരണമായിട്ടുണ്ട്. ഇത്തവണ പൊതുവിദ്യാഭ്യാസമേഖലയിലുണ്ടായ കുട്ടികളുടെ വര്‍ധനവും പുസ്തകത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുസ്തകങ്ങള്‍ കുറവുള്ള സ്‌കൂളുകളില്‍ എത്തുമെന്നാണ് അറിയുന്നത്.
ഇതിനിടെ, ജില്ലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ വിദ്യാര്‍ഥികളുമായി യാത്രനടത്തുന്നുണ്ടെങ്കിലും പരിശോധനയാകട്ടെ പേരിനു മാത്രമായി മാറുകയാണ്. പരിശോധന കര്‍ശനമായി നടക്കുന്നുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുന്നുണ്ടെങ്കിലും പതിവുപോലെ ഗ്രാമപ്രദേശങ്ങളില്‍ സുരക്ഷ നാമമാത്രം. നഗരപ്രദേശങ്ങളിലും ദേശീയപാതകളിലുമായി കടന്നുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. എയ്ഡഡ് സ്‌കൂളുകളുടെ വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുകൊണ്ടുപോകുന്ന കാഴ്ച പുതിയ അധ്യയന വര്‍ഷത്തിലും കാണാനാകും.
എന്നാല്‍ വിദ്യാഭ്യാസവകുപ്പിന് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാന്‍ മാത്രമേ കഴിയൂ എന്നും മോട്ടോര്‍ വാഹനവകുപ്പാണ് പരിശോധന നടത്തേണ്ടതെന്നും കൊല്ലം മേഖലാ വിദ്യാഭ്യാ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകല പറഞ്ഞു. സ്‌കൂള്‍വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് പത്തുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം ആവശ്യമുണ്ടെങ്കിലും ഇതു നടപ്പില്‍ വരുത്താന്‍ മിക്ക സ്‌കൂള്‍ അധികൃതരോ, ഉറപ്പുവരുത്താന്‍ പൊലിസോ, മോട്ടോര്‍വാഹനവകുപ്പോ പൂര്‍ണമായും തയ്യാറായിട്ടില്ല. അധികൃതരാകട്ടെ അപകടങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ മാത്രമാണ് പരിശോധന കര്‍ശനമാക്കുന്നത്.
മോട്ടോര്‍വാഹന വകുപ്പോ പൊലിസോ നല്‍കിയിട്ടുള്ള പ്രത്യേക പരിശീലനവും ഡ്രൈവര്‍മാര്‍ നേടണമെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ഡ്രൈവര്‍മാര്‍ മുന്‍കാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിനും അമിതവേഗത്തിനും അപകടകരമായി വാഹനം ഓടിച്ചതിനും ഒരുതവണയെങ്കിലും ശിക്ഷിക്കപ്പെട്ടവരാണെങ്കില്‍ അവരെ ഒഴിവാക്കണമെന്നും മോട്ടോര്‍വാഹനവകുപ്പിന്റെ നിബന്ധനകളിലുണ്ട്. കൂടാതെ വാഹനത്തിനുള്ളില്‍ നിയമാനുസൃതമായ ഫസ്റ്റ് എയ്ഡ് ബോക്‌സ്, തീ അണയ്ക്കുവാനുള്ള ഉപകരണം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കുകയും നിയമാനുസൃതമായ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ പാടില്ലെന്നും കുട്ടികളെ കുത്തിനിറച്ച് സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.
ഓരോ വാഹനത്തിലും യാത്രചെയ്യുന്ന കുട്ടികളുടെ വിശദവിവരങ്ങള്‍ (പേര്, രക്ഷാകര്‍ത്താവിന്റെ പേര്, ക്ലാസ്, വിലാസം, ഫോണ്‍ നമ്പര്‍) അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന നിയമം പാലിക്കാത്ത സ്‌കൂളുകളാണ് അധികവും. എന്നാല്‍ സ്‌കൂള്‍ വാഹനത്തിന്റെ മുന്നിലും പിന്നിലും ഇടതുവശത്തും സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍, പിന്നില്‍ പൊലിസ്, ഫയര്‍ഫോഴ്‌സ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, ജില്ലാ ദുരന്ത നിവാരണ ബോര്‍ഡ് തുടങ്ങിയ അവശ്യ സേവനങ്ങളുടെ ഫോണ്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കാന്‍ മാത്രമാണ് സ്‌കൂള്‍ അധികൃതര്‍ തയ്യാറാകുന്നത്. പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ മാത്രം ഓടിക്കാവുന്ന രീതിയില്‍ വേഗമാനകം വാഹനത്തില്‍ ഘടിപ്പിച്ചിരിക്കണമെന്നുണ്ട്.  
കുട്ടികള്‍ക്ക് വാഹനത്തില്‍ കയറുന്നതിനും ഇറങ്ങുന്നതിനും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനും സഹായിക്കാനായി ഒരു അറ്റന്‍ഡര്‍ ഉണ്ടായിരിക്കണമെന്നുണ്ടെങ്കിലും ഇവരില്‍ അധികവും വിദ്യാര്‍ഥികള്‍ ഇറങ്ങിക്കഴിഞ്ഞാന്‍ സ്‌കൂള്‍ വാഹനം വിട്ടുപോകുകയാണ് പതിവ്. പലപ്പോഴും ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ റോഡിനു പകരം ഗതാഗത തടസമുണ്ടാക്കാതെ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണമെന്നുണ്ടെങ്കിലും ചില സ്‌കൂള്‍ അധികൃതര്‍ അതും പാലിക്കാറില്ല. ഓട്ടോറിക്ഷകളില്‍ അനുവദനീയമാകുന്നതിലും അധികം കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്. സുരക്ഷാ പരിശോധനകള്‍ നടക്കാറുണ്ടെന്ന് കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും വലിയ ദുരന്തങ്ങള്‍ വരുമ്പോഴറിയാം എത്രമാത്രം സുരക്ഷിതമായിരുന്നു കുട്ടികളുടെ യാത്രാ എന്ന്.

















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  8 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago