പ്രകൃതിവാതക മേഖലയില്‍ സഊദിയും യു.എ.ഇയും കൈകോര്‍ക്കുന്നു
റിയാദ്: പ്രകൃതി വാതക മേഖലയില്‍ സഊദിയും യു.എ.ഇയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സഊദി അരാംകോയും അറബ് മേഖലയിലെ മറ്റൊരു പ്രമുഖ എണ്ണ കമ്പനിയായ യു.എ.ഇയുടെ അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയും(അഡ്നോക്) തമ്മിലാണ് പ്രകൃതി വാതക, ലിക്യുഫൈഡ് പ്രകൃതി വാതക മേഖലയില്‍ പുതിയ കരാറില്‍ ഏര്‍പ്പെട്ടത്. ഇതോടെ എണ്ണമേഖലയില്‍ ലോകത്തെ മറ്റൊരു സംയുക്ത പദ്ധതിക്ക് കൂടി അറബ് മേഖലയില്‍ തുടക്കമായി. സഊദി അരാംകോ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവുമായ അമീന് നാസര്‍, യു.എ.ഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുല്‍ത്താല്‍ അല്‍ ജാബിര്‍ എന്നിവര്‍ അബൂദബിയിലെ അഡിപെകില്‍ നടന്ന ചടങ്ങിലാണ് കരാറില്‍ ഒപ്പിട്ടത്.
2040 ഓടെ ദ്രവീകൃത പ്രകൃതി വാതക ഉല്പാദനം കൂട്ടുന്നതിനുള്ള അഡ്നോകിന്റെ സമഗ്ര വാതക നയത്തിന് അബൂദബി സുപ്രിം പെട്രോളിയം കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് സഊദി എണ്ണ കമ്പനിയുമായി യു.എ.ഇ ദേശീയ എണ്ണ കമ്പനി കരാറില്‍ ഏര്‍പ്പെട്ടത്. നിലവില്‍ ലോക വിപണിയില്‍ ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസ് (എല്‍.എന്‍. ജി) ഉപയോഗം വാര്‍ഷികാടിസ്ഥാനത്തില്‍ നാല് ശതമാനം ഉയരുന്നതായാണ് കണക്കുകള്‍. 2035 ഓടെ ആഗോളതലത്തിലെ ആവശ്യം വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ഞൂറ് മില്യണ്‍ ടണ്‍ ആയി വര്‍ധിക്കുമെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഇത് 300 മില്യണ്‍ ടണ്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."