മെഡിക്കല്‍ കോളജ് എച്ച്.ഡി.എസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
വടക്കാഞ്ചേരി: മുളങ്കുന്നത്തക്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ് ജിവനക്കാര് അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക്. ഇതിന് മുന്നോടിയായി സൂചന സമരം നടത്തി.
ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക ഘടകമായി സേവനം അനുഷടിക്കുന്ന എച്ച്ഡി.എസ് ജിവനക്കാരെ അടിമകളായി കാണുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്നും വേതന വര്‍ദ്ധനവ് മുന്‍കാല പ്രാബല്യത്തോടെനടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം ആശുപത്രി വികസന സമിതി ഉടന്‍ പുനസഥാപിക്കുക, ഇ എസ് ഐ ,പി എഫ് എന്നിവ നടപ്പിലാക്കുക,എച്ച് ഡി എസ് ഫണ്ടിന്റെ ദുര്‍വിനിയോഗം അവസാനിപ്പിക്കുക തുടങ്ങി യ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവെച്ചു ആശുപത്രി അങ്കണത്തില്‍ നടന്ന ധര്‍ണ്ണ എച്ച് ഡി എസ് എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രസിഡണ്ട് സി വി കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. പി എസ് ഉണ്ണികൃഷണന്‍ അദ്ധ്യക്ഷനായി.
അവണൂര്‍ പഞ്ചായത്ത് മെമ്പര്‍ റീമ ബൈജു,ടി വി ജയചന്ദ്രന്‍,എം എസ് ഗംഗാധരന്‍,വി ജെ ബാബു,പി വി അശോകന്‍,ഇ ഒ വില്‍സണ്‍,കെ ആര്‍ ഷീല, ഷോബിന്‍ ആന്റെണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."