എ.ടി.എം കൗണ്ടറില്‍ തീപിടുത്തം
കുന്നംകുളം: നഗരത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ ടി എം കൗണ്ടറില്‍ തീപിടുത്തം. ആളപായമോ നാശ നഷ്ടമോ ഇല്ല. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ബസ്റ്റാന്റ് പരിസരത്തായി വടക്കാഞ്ചേരി റോഡിലുള്ള എടി എമ്മിലെ യു പി എസിനാണ് തീ പിടിച്ചത്. പുക ഉയര്‍ന്നതോടെ കൗണ്ടറില്‍ ഇടപാടിനെത്തിയവര്‍ ഇറങ്ങിയോടി. രണ്ട് പണമെടുക്കന്ന മിഷ്യനും ഒരു ഡെപ്പോസിറ്റ് മിഷ്യനുമാണ് ഇതിലുള്ളത.
ഇതില്‍ ഡെപ്പോസിറ്റ് മിഷ്യനുമായി ഘടിപ്പിച്ച യു പി എസ്സിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. എ ടി എമ്മിലെ അപകട സൈറണ്‍ മുഴങ്ങിയല്ലെന്നതും, തീയണ്കകാനുള്ള സജ്ജീകരണവും ഇല്ലെന്നതും ശ്രദ്ധേയമാണ്.
കൗണ്ടറിന് സെക്യൂരിറ്റി ഇല്ലെന്നതിനാല്‍ തീപിടിച്ചതറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ അധികൃതര്‍ പറഞ്ഞാണ് ബാങ്കുകാര് സംഭവമറിഞ്ഞത്. ഫയര്‍ഫോഴ്സെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."