HOME
DETAILS

കോണ്‍ഗ്രസ് കൊടിയെടുക്കാതെ സംഘ്പരിവാറിനൊപ്പം കൂടുന്നു: മുഖ്യമന്ത്രി

  
backup
November 15 2018 | 02:11 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കോഴിക്കോട്: കൊടിയെടുക്കാതെ സംഘ്പരിവാറിനൊപ്പം സഹകരിക്കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ ആക്ഷേപിച്ചാണ് മുഖ്യമന്ത്രി ഇങ്ങിനെ പറഞ്ഞത്. കോഴിക്കോട് കടപ്പുറത്ത് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് എങ്ങനെയെങ്കിലും കോട്ടം വരുത്താനാകുമോ എന്നാണ് ആര്‍.എസ്.എസ് നോക്കുന്നത്. വര്‍ഗീയതയെ തുറന്ന് എതിര്‍ക്കുന്ന സമീപനമല്ല കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പലപ്പോഴും കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി നില്‍ക്കുകയാണ്. പകുതിയിലധികം കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍.എസ്.എസ് പക്ഷത്തായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രഭരണത്തിനെതിരായ ജനകീയ രോഷത്തില്‍ പിടിച്ചു നില്‍ക്കാനാവാത്തതിനാലാണ് ബി.ജെ.പി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നത്. 40 കോടി തൊഴില്‍രഹിതരാണ് രാജ്യത്തുള്ളത്. എന്നാല്‍ രാജ്യത്തിന്റെ ഭരണാധികാരികളുടെ വേവലാതി കോര്‍പറേറ്റുകളെക്കുറിച്ച് മാത്രമാണ്. കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ മടിക്കുന്ന സര്‍ക്കാരിന് കോര്‍പറേറ്റുകളുടെ രണ്ടരലക്ഷം കോടിയോളം രൂപ എഴുതിത്തള്ളാന്‍ ഒരു വിഷമവുമില്ലായിരുന്നു.
രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിംകോടതിയോട് പോലും പുച്ഛത്തോടെയാണ് കേന്ദ്രം പെരുമാറുന്നത്. രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി വേണ്ട എന്ന് പറയുന്നത് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ലമെന്റംഗങ്ങളും എല്ലാമടങ്ങുന്ന സംഘ്പരിവാര്‍ നേതാക്കളാണ്. കുട്ടികളില്‍ തെറ്റായ ബോധം സൃഷ്ടിക്കാന്‍ പാഠപുസ്തകങ്ങളില്‍ പോലും മാറ്റം വരുത്തുകയാണ് അവര്‍. ഭരണഘടനയാണ് എല്ലാത്തിനും കുഴപ്പമെന്നാണ് സംഘ്പരിവാര്‍ പറയുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
നാലുദിവസമായി കോഴിക്കോട് നടക്കുന്ന സമ്മേളനത്തിനാണ് റാലിയോടെ ഇന്നലെ കോഴിക്കോട് കടപ്പുറത്ത് സമാപനമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago