ശബരിമല തീര്‍ത്ഥാടനം: കൊല്ലത്തെ ഇടത്താവളങ്ങളിലെ ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു
കൊല്ലം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും താല്‍കാലിക ഭക്ഷണ ശാലകളിലും വെജിറ്റേറിയന്‍ ആഹാര സാധനങ്ങളുടെ വില ജില്ലാ സപ്ലൈ ഓഫിസര്‍ നിശ്ചയിച്ചു.
ഹോട്ടലുകളിലും താത്കാലിക ഭക്ഷണശാലകളിലും വിലവിരവപ്പട്ടിക പ്രദര്‍ശിപ്പിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആഹാര സാധനങ്ങള്‍ വില്‍ക്കുന്നതെന്ന് പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കൊല്ലത്തെ സസ്യാഹാര ഹോട്ടലുകളിലെ വിലവിവരം ചുവടെ. ചായ, കാപ്പി (150 എം.എല്‍)10 രൂപ, കടുംകാപ്പികടുംചായ, ചായാപ്പി (മധുരമില്ലാത്തത്150) എട്ടു രൂപ, ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂനെസ് കഫേ ബ്രാന്‍ഡഡ്) (150) 15 രൂപ, ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂനെസ്‌കഫേകോഫി ഡെബ്രാന്‍ഡഡ്) (200) 20 രൂപ, ബോണ്‍വിറ്റ ഹോര്‍ലിക്‌സ് (150) 20 രൂപ, പരിപ്പ് വട, ഉഴുന്നുവട (40 ഗ്രാം)10 രൂപ, ബോണ്ട (75)10 രൂപ, ഏത്തയ്ക്ക അപ്പം (പകുതി ഏത്തക്ക 50)10 രൂപ, ബജി (30)ഏഴു രൂപ, ദോശ ഇഡ്ഡലി ഒരെണ്ണം (ചട്‌നി, സാമ്പാര്‍ ഉള്‍പ്പടെ)എട്ടു രൂപ, ചപ്പാത്തി (ഒരെണ്ണം 40ഗ്രാം)10 രൂപ, പൂരി (ഒരെണ്ണം മസാല ഉള്‍പ്പടെ) എട്ടു രൂപ, പൊറോട്ട (ഒരെണ്ണം)10 രൂപ, പാലപ്പം, ഇടിയപ്പം (50 ഗ്രാം )എട്ടു രൂപ, നെയ്‌റോസ്റ്റ് (50 ഗ്രാം)35 രൂപ, മസാലദോശ (150 ഗ്രാം)40 രൂപ, പീസ് കറി (200 ഗ്രാം)25 രൂപ, കടലക്കറി, കിഴങ്ങുകറി 25 രൂപ, ഉപ്പുമാവ ്(100 ഗ്രാം )20 രൂപ, ഊണ് പച്ചരി,പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍ അവിയല്‍, അച്ചാര്‍) 60 രൂപ, ആന്ധ്രാ ഊണ് 60 രൂപ, വെജിറ്റബിള്‍ ബിരിയാണി (350 ഗ്രാം)60 രൂപ, കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പടെ750)30 രൂപ, കപ്പ (250)25 രൂപ, തൈര് സാദം43 രൂപ, നാരങ്ങാ സാദം40 രൂപ, തൈര് (ഒരു കപ്പ്)10 രൂപ, വെജിറ്റബിള്‍ കറിദാല്‍ കറി (100 ഗ്രാം)20 രൂപ, റ്റൊമാറ്റോ ഫ്രൈ (125 ഗ്രാം)30 രൂപ, പായസം (75 ഗ്രാം)12 രൂപ, ഒനിയന്‍ടൊമാറ്റോ ഊത്തപ്പം (125)50 രൂപ.
മില്‍മാ ഉല്‍പ്പന്നങ്ങള്‍ക്ക് എം.ആര്‍.പി നിരക്ക് ഇടാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."