അസഹിഷ്ണുതയുടെ കാലത്തിന് മാനവികതയാണ് പരിഹാരം: രമേശ് കാവില്‍
മേപ്പയ്യൂര്‍: അസഹിഷ്ണുത പടരുന്ന കാലത്ത് ഒരുമയുടെ സന്ദേശമുയര്‍ത്തുന്ന മാനവികതയാണ് പരിഹാരമെന്നും, അപരനെ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രം അപകടകരമാണെന്നും പ്രശസ്ത കവിയും, ഗാനരചയിതാവുമായ രമേശ് കാവില്‍ പറഞ്ഞു.
മികച്ച പ്രതിഭകള്‍ക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ പട്ടോനക്കുന്ന് കാവുള്ളാം വീട് കുളത്തിന് സമീപം സംഘടിപ്പിച്ച ജന്‍മനാടിന്റെ ജനകീയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ കായിക താരം വരകില്‍ നീന, മികച്ച എന്‍.എസ്.എസ് കോഓഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയ എ.സുഭാഷ് കുമാര്‍, കബഡി താരം ജിഷ്ണു ഉന്തുമ്മല്‍, സംസ്ഥാന ചാംപ്യന്‍ഷിപ്പ് നേടിയ കായിക താരം ഹീര .എസ് രാജ്, പ്ലസ് ടു, എസ്.എസ്.എല്‍.സി, എല്‍.എസ്.എസ് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് രമേശ് കാവില്‍ ഉപഹാരങ്ങള്‍ നല്‍കി.
തുടര്‍ന്ന് സമൂഹ നോമ്പുതുറയും നടന്നു. പി. സുധാകരന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം സറീന ഒളോറ, എസ്.ഡി സലീഷ്, സി.പി നാരായണന്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മധു പുഴയരികത്ത്, പി.പി ബാലന്‍, പി.കെ പ്രിയേഷ് കുമാര്‍, അഡ്വ.പി രജിലേഷ്, രവീന്ദ്രന്‍ മേപ്പയ്യൂര്‍, പി.കെ ബവിതേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."