മഞ്ഞക്കടലില്‍ നിന്നുയര്‍ന്ന 'ഫീനിക്‌സ് ബ്ലാസ്റ്റേഴ്‌സ്'; ഇത് മഴ അവഗണിച്ച് ഇരമ്പിയെത്തിയ ആരാധകര്‍ക്കുള്ള സമ്മാനം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിലെ ആദ്യ മത്സരത്തില്‍ പുതുകരുത്തും ആവേശവുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കത്തിക്കയറിയപ്പോള്‍ പേമാരിയെപ്പോലും വകവെയ്ക്കാതെ ഗ്യാലറി നിറച്ച ആരാധകര്‍ക്ക് അര്‍ഹിച്ച സമ്മാനമായി ആദ്യ വിജയം. തികച്ചും പഴയ ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചുകിട്ടിയ പ്രതീതി, മഞ്ഞയില്‍ കുളിച്ച ഗ്യാലറിയിലും കലൂരിലെ തെരുവുവീഥികളിലും മെട്രോ സ്റ്റേഷനുകളിലും വരെ പ്രകടമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുഖമായിരുന്ന മുന്‍ നായകന്‍ സന്ദേശ് ജിങ്കന്റെ പരിക്കുമൂലമുള്ള അഭാവത്തെ ആശങ്കയോടെയാണ് ആരാധകര്‍ നിരീക്ഷിച്ചതെങ്കിലും കളിയില്‍ അതൊന്നും നിഴലിച്ചില്ല. പ്രതിരോധനിരക്കാരനാണെങ്കിലും തന്റെ സാന്നിധ്യം ടീമിനെ മൊത്തം ആവേശഭരിതമാക്കാന്‍ ശേഷിയുള്ള ജിങ്കന്‍ ഇന്നലെ ഇല്ലാതിരുന്നിട്ടും ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സീസണില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയ ടീമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത.
കഴിഞ്ഞ സീസണിലെ പോരായ്മകളെല്ലാം മറന്നിറങ്ങിയ പുതിയൊരു ബ്ലാസ്റ്റേഴ്‌സിനെയാണ് ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞത്. ഔദ്യോഗിക വിവരമനുസരിച്ച് 36,298 പേരാണ് സീസണിലെ ആദ്യ മത്സരം കാണാനെത്തിയത്. കഴിഞ്ഞ സീസണില്‍ അവസാനത്തോടടുക്കുമ്പോള്‍ നാലായിരത്തോളം മാത്രമായി കുറഞ്ഞ സ്റ്റേഡിയത്തിലെ ആരാധകരുടെ എണ്ണമാണ് മുപ്പതിനായിരം കടന്നത്. ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടിരിക്കുന്നു.
ഞായര്‍ ഉച്ചയോടെ കൊച്ചിയുടെ ആകാശമാകെ കാര്‍മേഘം മൂടിയിട്ടും തെല്ലും ആവേശം ചോരാതെ ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടം കലൂരിലേക്കൊഴുകി. ആറ് മണിയോടെ ആരംഭിച്ച പ്രൗഢഗംഭീര ഉദ്ഘാടന പരിപാടികള്‍ നിറമഴത്തുള്ളികളാല്‍ കൂടുതല്‍ പ്രകാശിച്ചപ്പോള്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ കളിക്കമ്പക്കാര്‍ ഗ്യാലറിയെ പൂരപ്പറമ്പാക്കി. ആദ്യ മിനുറ്റുകളില്‍ തന്നെ ഒരു ഗോള്‍ വഴങ്ങേണ്ടി വന്നിട്ടും താരങ്ങളെ അത് ഒട്ടും തളര്‍ത്താത്തതില്‍ കാണികളുടെ പങ്ക് ചെറുതല്ലായിരുന്നു.
Suprabhatham fans!?️
— Kerala Blasters FC (@KeralaBlasters) October 21, 2019
Let's start the day with a recap of the goals from last night's thrilling #KERKOL clash, shall we??#YennumYellow #KeralaBlasterspic.twitter.com/Xrl6Hdfmou
'മെക്‌സിക്കന്‍ വേവ്'സും വിവിധ ചാന്റുകളുമായി ഗ്യാലറി ഇളകി മറിഞ്ഞപ്പോള്‍ കളിയുടെ ആദ്യ പകുതിക്ക് മുമ്പ് തന്നെ രണ്ട് വെടിയുണ്ടകള്‍ കൊല്‍ക്കത്തല്‍ ബോക്‌സില്‍ നിറക്കാന്‍ ക്യാപ്റ്റന്‍ ഓഗ്‌ബെച്ചേക്കായി. ഇന്ത്യന്‍ താരവും കഴിഞ്ഞ സീസണിലെ എമര്‍ജിങ് പ്ലയറുമായ സഹല്‍ അബദുല്‍ സമദ് സബ്സ്റ്റിറ്റിയൂഷനില്‍ മൈതാനത്തേക്കിറങ്ങിയപ്പോള്‍ ഗ്യാലറിയൊന്നാകെ എഴുന്നേറ്റ് നിന്നാണ് 'ഇന്ത്യന്‍ ഒസിലി'നെ വരവേറ്റത്.
A thrilling start to the 2019-20 #HeroISL season sees @KeralaBlasters claim a 2-1 win over @ATKFC in Kochi!#ISLRecap #KERKOL #LetsFootball #TrueLove pic.twitter.com/hLMdVc3VKL
— Indian Super League (@IndSuperLeague) October 20, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."