ഇല്ലായ്മകളുടെ നടുവില്‍ ആദിവാസി കോളനി
മണക്കടവ്: ഇല്ലായ്മകളുടെ നടുവില്‍ ഉദയഗിരി പഞ്ചായത്തിലെ ചീക്കാട് ആദിവാസി കോളനി. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും കുടിവെള്ളവുമില്ലതിനാല്‍ പതിച്ചു കിട്ടിയ ഭൂമിഉപേക്ഷിച്ചു പലരും കുടിയിറങ്ങി തുടങ്ങി. മണക്കടവ് നിന്നു എട്ടു കിലോമീറ്റര്‍ അകലെയാണ് ആദിവാസി കോളനി സ്ഥിതിചെയ്യുന്നത്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഏറെ പ്രയാസപ്പെട്ടു വേണം കോളനിയില്‍ എത്തിച്ചേരാന്‍. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ വന്യമൃഗ ശല്യവും രൂക്ഷമാണ്.
12 വര്‍ഷം മുമ്പാണ് പ്ലന്റഷന്‍ കോര്‍പോറെഷന്റെ കിഴില്‍ ഉണ്ടായിരുന്ന സ്ഥലം ഇവര്‍ക്ക് പതിച്ചു നല്‍കിയത്. വീടു വയ്ക്കാന്‍ രണ്ടര ലക്ഷം രൂപയും അനുവദിച്ചു. റോഡ് ഗതാഗതയോഗ്യമല്ലതിനാല്‍ പലരും നിര്‍മാണ സാമഗ്രികള്‍ തലച്ചുമടായിട്ടാണ് എത്തിച്ചത്. പണം തീര്‍ന്നതോടെ വീടു നിര്‍മാണവും പാതി വഴിയിലായി. ഇരുന്നൂറോളം കുടുംബാഗങ്ങള്‍ ഉണ്ടായിരുന്ന കോളനിയില്‍ ഇപ്പോള്‍ അന്‍പതില്‍ താഴെ മാത്രം ആളുകളെ ഉള്ളു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് പറഞ്ഞ് അധികൃതകര്‍ക്കു നിവേദനങ്ങള്‍ നല്‍കിയെകിലും യാതൊരു നടപടിയും ഉണ്ടായില്ല.
അടുത്ത കാലത്ത് വൈദ്യുതി എത്തീട്ടുണ്ടെങ്കിലും വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. കര്‍ണാടക വനത്തിലെ നിര്‍ ഉറവകളെയാണ് ആദിവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ കുടിവെള്ളവും ഇല്ലാതായി.
ജനവാസ കേദ്രത്തില്‍ സ്ഥാപിച്ച സരോര്‍ജവേലികള്‍ പോലും ഇവര്‍ക്ക് ഉപകാരപെടുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിക്ഷേധം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."