HOME
DETAILS

മഴക്കാലപൂര്‍വ്വ ശുചീകരണം നേരത്തെ തുടങ്ങണമായിരുന്നു: രമേശ് ചെന്നിത്തല

  
backup
June 22 2017 | 20:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0-3

തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നുവെങ്കില്‍ കേരളത്തിന് പകര്‍ച്ചപ്പനിമൂലമുണ്ടായ ദുരവസ്ഥ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിലത്ത പറഞ്ഞു.
 തിരുവനാന്തപുരം നിയോജകമണ്ഡലത്തില്‍ ചാല മാര്‍ക്കറ്റില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജനുവരി മുതല്‍തന്നെ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു.  അതുകൊണ്ടുതന്നെ പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായിരുന്നു.  ഇപ്പോള്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള പനിമരണങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് മാത്രമാണ്.  
യു.ഡി.എഫ്. നിര്‍ദേശിച്ചതനുസരിച്ച് സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കുന്നതിനും, ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കുന്നതിനും എല്ലാവരെയും ഉള്‍പ്പെടുത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലുണ്ടായിരിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വീഴ്ചവരുത്തിയ മേയര്‍ക്കെതിരേ നരഹത്യക്ക് കേസ്സെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു. ഗുരുതരമായ ഈ സ്ഥിതിവിശേഷം നേരിടുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും രോഗബാധിതര്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നതിന്  ഡോക്ടര്‍മാരുള്‍പ്പെടെയുള്ള  ജീവനക്കാരെ നിയമിക്കണമെന്നും പനി പടരാതിരിക്കാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ എം.എല്‍.എ പറഞ്ഞു.
 യോഗത്തില്‍ സനല്‍, സുരേഷ്, ഡി.സി.സി. ഭാരവാഹികളായ പാളയം ഉദയന്‍, ശ്രീകണ്ഠന്‍നായര്‍, ഹരികുമാര്‍, സേവ്യര്‍ ലോപ്പസ്, തമ്പാനൂര്‍ സതീഷ്, എം.എ.പത്മകുമാര്‍, ബീമാപള്ളി റഷീദ്, റ്റി.ബഷീര്‍, ചാല സുധാകരന്‍, വലിയശാല പരമേശ്വരന്‍നായര്‍, പത്മകുമാര്‍, ് ലക്ഷ്മി, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സെയ്ദലി, കര്‍ഷക കോണ്‍്രഗസ്സ് ജില്ലാ പ്രസിഡന്റ് കെ.എസ്.അനില്‍, ദളിത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് പേരൂര്‍ക്കട രവി, ഐ.എന്‍. റ്റി.യു.സി. ജില്ലാ സെക്രട്ടറി അനന്തപുരി മണികണ്ഠന്‍, ചാല നാസര്‍, നന്ദകുമാര്‍, ഷെര്‍ലി, പ്രസാദ്, ജഹാംഗീര്‍, കെ.ഗോപാലകൃഷ്ണന്‍നായര്‍, ഗോപാലകൃഷ്ണന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago