മഞ്ചേശ്വരത്ത് വോട്ടു ചെയ്യാനായി കര്‍ണാടകയില്‍ നിന്ന് ഇറക്കുമതി?- അതിര്‍ത്തിയില്‍ നിന്ന് പൊലിസ് പിടിച്ച വാഹനങ്ങള്‍ ആരുടേത്
മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരവുമായി ബന്ധപ്പെട്ട് രണ്ട് വ്യാജ വാര്‍ത്തകളാണ് പ്രചരിച്ചത്. കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. ഒപ്പം മറ്റൊരു വാര്‍ത്ത കൂടി പ്രചരിച്ചു. വോട്ടു ചെയ്യാന്‍ കര്‍ണാടകയില്‍ നിന്ന ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച വോട്ടര്‍മാരെ അതിര്‍ത്തിയില്‍ പിടികൂടി എന്നായിരുന്നു അത്.
സൗത്ത് ലൈവ്, കാസര്‍കോട് വാര്‍ത്ത എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അങ്ങനെ തന്നെ വാര്‍ത്ത നല്‍കുകയും ചെയ്തു. രണ്ടു വാഹനങ്ങളിലായാണ് വോട്ടമാരെ എത്തിച്ചതെന്നും ഇവരെ മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തുവെന്നും വാര്‍ത്തയില്‍ പറയുന്നു.
എന്താണ് യാഥാര്‍ഥ്യം?
രണ്ടു വാഹനങ്ങള്‍ പൊലിസ് പിടികൂടി എന്നത് സത്യമാണ്. എന്നാല്‍ പൊലിസിന് തെറ്റിദ്ധരിപ്പിക്കുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് മഞ്ചേശ്വരത്തെ വോട്ടര്‍മാരുമായി വന്ന കെ.എം.സി.സിയുടെ വാഹനമാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇത് കര്‍ണാടകയില്‍ നിന്ന് കള്ളവോട്ട് ചെയ്യാനായി വോട്ടര്‍മാരെ ഇറക്കിയെന്ന രീതിയില്‍ ഫ്‌ലയിങ് സ്‌ക്വാഡിന് വിവരം ലഭിക്കുകയും അതനുസരിച്ച് മഞ്ചേശ്വരം പൊലിസ് വാഹനങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
രണ്ടും കര്‍ണാടക രജിസ്റ്റേര്‍ഡ് വാഹനങ്ങളായിരുന്നുവെന്നതും പൊലിസിന്റെ സംശയത്തെ ബലപ്പെടുത്തി. എന്തായാലും സംഭവം ബോധ്യപ്പെട്ടതോടെ ഇവരെ പൊലിസ് വെറുതെവിടുകയും എല്ലാവരും വോട്ടുചെയ്യാന്‍ അതതു ബൂത്തുകളില്‍ എത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."