HOME
DETAILS

നെഹ്റു ആധുനിക മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി: എം.ബി രാജേഷ് എം.പി

  
backup
November 15 2018 | 07:11 AM

%e0%b4%a8%e0%b5%86%e0%b4%b9%e0%b5%8d%e0%b4%b1%e0%b5%81-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%a4%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7

പാലക്കാട്: ആധുനികമതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ അസ്ഥിവാരമിടുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തിയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് എംബി രാജേഷ് എം.പി പറഞ്ഞു. അദ്ദേഹം സ്വതന്ത്രചിന്തയുടേയും ശാസ്ത്രബോധത്തിന്റേയും യുക്തിചിന്തയുടേയുമൊക്കെ വക്താവായിരുന്നു. പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നെഹ്‌റു യുവകേന്ദ്ര സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. ഇന്ത്യന്‍ ഭരണഘടനയിലെ 51(എ)-യില്‍ ശാസ്ത്രബോധം വളര്‍ത്തുക എന്നത് ഓരോ പൗരന്റേയും മൗലീകമായ കടമയായി എഴുതി ചേര്‍ത്തതില്‍ നെഹ്‌റുവിന് പങ്കുണ്ട്. ഇന്നതിന്റെ പ്രാധാന്യം ഏറെ പ്രസ്‌ക്തമാണ്. ശാസ്ത്രവിരുദ്ധമായ പ്രചരണത്തിന് മേല്‍ക്കൈ ഉണ്ടാകുന്നതിന് പുറമെ നാം പിന്നിലേക്ക് നടക്കുന്നതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ വിലയിരുത്തി നമ്മെ പരിഹസിക്കുന്ന ഒരു സ്ഥിതിവിശേഷം ഇപ്പോഴുണ്ട്. നാം വലിയ സാമ്പത്തിക ശക്തിയാണെന്ന് അവകാശപ്പെടുന്ന ഒരു സാഹചര്യത്തിലാണ് അത്തരം ഒരു സ്ഥിതിവിശേഷമുണ്ടാകുന്നത്. നെഹ്‌റു ശാസ്ത്രബോധത്തേയും സ്വതന്ത്രചിന്തയേയും ഉയര്‍ത്തി പിടിച്ച ഒരു വ്യക്തിയാണ്.
അദ്ദേഹം ചരിത്രത്തില്‍ നിന്ന് തമസ്‌കരിക്കപ്പെടേണ്ട ഒരാളല്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ പോലും അദ്ദേഹത്തിന്റെ ഉയരം കുറയില്ല. ശുദ്ധാശുദ്ധിയുമായി ബന്ധപ്പെട്ട് തികച്ചും ശാസ്ത്രവിരുദ്ധമായ ചിന്താകഗതികള്‍ തുടരുന്ന ഇക്കാലത്ത് നെഹ്‌റുവിന്റെ ആശയങ്ങള്‍ തികച്ചും പ്രസക്തമാകുന്നതായും അദ്ദേഹം പറഞ്ഞു.
നെഹ്‌റു യുവ കേന്ദ്ര യുടെ മികച്ച യുവജന സംഘടനക്കുള്ള യുത്ത് ക്ലബ് അവാര്‍ഡ് കടമ്പഴിപ്പുറം മഹാത്മദേശീയ വായനശാലയ്ക്ക് ജില്ല കലക്ടര്‍ ഡി. ബാലമുരളി വിതരണം ചെയ്തു. കലാ കായിക സാംസ്‌കാരിക പരിപാടികള്‍ക്കു പുറമേ ആരോഗ്യ കുടുബക്ഷേമം, പരിസ്ഥിതി, ശുചിത്വ പരിപാടികള്‍, തൊഴില്‍ പരിശീലനം, പൊതുമുതല്‍ സംരക്ഷണം, എന്നി മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആര്‍.അജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, എന്‍.വൈ.കെ ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് യൂത്ത് പ്രോഗ്രാം ഓഫിസര്‍ എം.എസ് ശങ്കര്‍, നെന്മാറ എന്‍.എസ്.എസ്.കോളെജ് ചരിത്ര വിഭാഗം മേധാവി കെ.എ തുളസി, ഗവ. വിക്‌ടോറിയ കോളെജ് അസി. പ്രൊഫസര്‍ പി.കെ. അനീസുദ്ദീന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ സ്മിതി എം. എന്നിവര്‍ ക്ലാസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  10 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  10 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  10 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  10 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  10 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  10 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  10 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  10 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  10 days ago