ഹോട്ടലുകളില്‍ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: പുതിയതെരുവിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. ഒന്‍പതോളം ഹോട്ടലുകളിലാണ് ഇന്നലെ പരിശോധന നടത്തിയത്. മിക്ക ഹോട്ടലുകളുടെയും അടുക്കളഭാഗം വൃത്തിഹീനമാണെന്നു കണ്ടെത്തി. ഇവിടങ്ങളില്‍ നിന്നു പഴകിയ പൊറോട്ട, പൊറോട്ട മാവ്, പഴംപൊരി, ബോണ്ട, അച്ചാര്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഒരു കൂള്‍ ബാറില്‍ നിന്ന് പഴകിയ ഫ്രൂട്ട് സലാഡും കണ്ടെത്തി. അനാരോഗ്യകരമായ ചുറ്റുപാടില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യവകുപ്പ് അധികൃതര്‍ ഒരു ഹോട്ടല്‍ പൂട്ടിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. പരിശോധനയില്‍ ചിറക്കല്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ തമ്പാന്, സുനി
ല്രാജ്, രാജേഷ്, നസീര്‍, ടെറ്റീസ് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."