ട്രെയിനുകളില്‍ ലേഡീസ് കോച്ചുകള്‍ ഒഴിവാക്കുന്നു; പകരം ജനറല്‍ കോച്ചില്‍ സംവരണം
പാലക്കാട്: ദീര്‍ഘദൂര ട്രെയിനുകളില്‍ ലേഡീസ് കോച്ചുകള്‍ നിര്‍ത്തലാക്കുന്നു. പകരമായി ജനറല്‍ കോച്ചുകളില്‍ നിശ്ചിത എണ്ണം സംവരണം ചെയ്യും. ഒന്നു മുതല്‍ 30 വരെയുള്ള സീറ്റുകളാണ് സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കുന്നത്. സംവരണ സീറ്റുകള്‍ തിരിച്ചറിയുന്നതിനായ് സ്റ്റിക്കറുകള്‍ പതിക്കും. കോച്ചുക്ഷാമമാണ് സീറ്റ് സംവരണ രീതിയെന്ന തീരുമാനത്തിലേക്ക് റെയില്‍വേയെ എത്തിച്ചത്.
ആദ്യഘട്ടത്തിലെ ക്രമീകരണമെന്ന നിലയില്‍ തിരുവനന്തപുരം-ചെന്നൈ മെയില്‍, കൊച്ചുവേളി-ബംഗളൂരൂ ട്രെയിനുകളില്‍ സംവരണം നടപ്പിലാക്കും. പിന്നീട് മറ്റ് ട്രെയിനുകളിലും ഇത് നടപ്പിലാക്കും. ഈ രണ്ട് ട്രെയിനുകളിലും മൂന്ന് ജനറല്‍ കമ്പാകര്ട്ട്മെന്റുകളില് ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ സംവരണം നടപ്പാക്കിയത് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
എല്‍.എച്ച്.ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകള്‍ ഇല്ലാതായത്. പാഴ്സല്‍വാന്‍ സൗകര്യമുള്ള എസ്.എല്‍.ആര് (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റിവെച്ചിരുന്നത്. ഈ കോച്ചുകള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ എല്‍.എച്ച്.ബി കോച്ചുകളില്‍ എസ്.എല്‍.ആര് സംവിധാനമില്ല.
പകരം ജനറേറ്ററും ഗാര്ഡ്റൂമും ചേര്‍ന്നാണ് വരുന്നത്. സ്ത്രീകള്‍ക്ക് പ്രത്യേക കോച്ച് ഏര്‍പ്പെടുത്തണമെങ്കില്‍ ഒരു എല്‍.എച്ച്.ബി കമ്പാര്‍ട്ട്മെന്റ് പൂര്‍ണമായും മാറ്റേണ്ടിവരും. ഇതിനാവശ്യമായ കോച്ചുകളില്ല. പകുതി കമ്പാര്‍ട്ട്മെന്റില്‍ കൂടുതല്‍ സ്ത്രീകള്‍ക്കായി മാറ്റിവെയ്ക്കാന്‍ റെയില്‍വേ തയ്യാറുമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."