സഊദി എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് 21ന് ശേഷം
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നുളള ജിദ്ദ,റിയാദ് മേഖലയിലേക്കുളള സഊദി എയര്‍ലൈന്‍സ് സര്‍വീസുകളില്‍ യാത്രക്കുളള വിമാന ടിക്കറ്റ് ബുക്കിങ് 21ന് ശേഷം ആരംഭിക്കും.ഡിസംബര്‍ നാലുമുതലാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്.
കരിപ്പൂര്‍,ജിദ്ദ,റിയാദ് വിമാനത്താവളങ്ങളിലെ സമയസ്ലോട്ട് പരിശോധനകള്‍ പൂര്‍ത്തിയായി വരികയാണ്.നിലവില്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ മൂന്ന് വിമാനത്താവളങ്ങളിലും സമയസ്ലോട്ട് ലഭ്യമാകുകയാണെങ്കില്‍ 21ന് ശേഷം വിമാന ടിക്കറ്റ് ബുക്കിംങ് ആരംഭിക്കും.
കരിപ്പൂരില്‍ പുലര്‍ച്ചെ മുതല്‍ രാവിലെ 10 വരെയാണ് ഗള്‍ഫ് വിമാനങ്ങളുടെ തിരക്കുളളത്.സഊദി നിലവിലെ ഷെഡ്യൂള്‍ പ്രകാരം 11ന് എത്തി ഉച്ചക്ക് 12.50നാണ് ജിദ്ദ,റിയാദ് സര്‍വീസ് ആരംഭിക്കുന്നത്.ആയതിനാല്‍ കരിപ്പൂരില്‍ എയര്‍ട്രാഫിക് പ്രശ്നവും,റണ്‍വേ ഏപ്രണിലും പ്രയാസങ്ങളില്ലെന്നാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ വിലയിരുത്തല്‍.
വലിയ വിമാനമായതിനാല്‍ റണ്‍വേ ഏപ്രണില്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരും.എന്നാല്‍ ജിദ്ദ,റിയാദ് വിമാനത്താവളങ്ങളില്‍ പുറപ്പെടുന്ന സമയ സ്ലോട്ട് പരിശോധന പൂര്‍ത്തിയായിട്ടില്ല. ഇതിനുശേഷം മാത്രമെ അന്തിമ സമയ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് 21ന് ശേഷം വിമാന ടിക്കറ്റ് ബുക്കിംങ് ആരംഭിക്കാനാവുകയുളളുവെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.
ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് സഊദി വിമാന കമ്പനി കരിപ്പൂരില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അഞ്ചു സര്‍വിസുകള്‍ ജിദ്ദയിലേക്കും രണ്ട് സര്‍വീസുകള്‍ റിയാദിലേക്കും.
എന്നാല്‍ ഇതിന് പുറമെ ഒരു അഡീഷണല്‍ സര്‍വീസ് കൂടി അധികം നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."