അതിഥി വിസ സമ്പ്രദായം ഉടന്‍ നടപ്പാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
ജിദ്ദ: സഊദിയില്‍ താമസമാക്കിയ വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ബന്ധുക്കളെ ഉംറയ്ക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്ന ഉംറ ഓഫ് ദി ഹോസ്റ്റ് വിസ പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഒരുങ്ങി ഉംറ മന്ത്രാലയം. അതിഥി വിസകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിത്തുടങ്ങുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം കമ്മിറ്റി ഉപാധ്യക്ഷന്‍ അബ്ദുല്ല ഖാദി അറിയിച്ചു.
90 ദിവസത്തേക്കാണ് അതിഥി വിസ അനുവദിക്കുക. തീര്‍ത്ഥാടകര്‍ക്ക് രാജ്യത്തുടനീളം സഞ്ചരിക്കുന്നതിനും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും പുതിയ ചട്ടപ്രകാരം അനുവാദം നല്‍കുന്നുണ്ട്. പദ്ധതി നടപ്പാകുന്നതോടെ ഒരേ സമയം അഞ്ച് വ്യക്തികളെ വരെ ഉംറ അതിഥികളായി കൊണ്ട് വരാന്‍ സാധിക്കും. പ്രതിവര്‍ഷം മൂന്ന് തവണ വരെ ആളുകളെ കൊണ്ടുവരാം.
അതിഥികള്‍ തീര്‍ത്ഥാടനം കഴിഞ്ഞു രാജ്യം വിട്ടു പോവുന്നത് വരെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും കൊണ്ടുവരുന്നയാള്‍ക്കായിരിക്കും. വിദേശികള്‍ക്ക് അവരുടെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങിയവരുള്‍പ്പെടെ ഏറ്റവും അടുത്തവരെ ഉംറ വിസകളില്‍ കൊണ്ടു വരാന്‍ കഴിയും.സ്വദേശികള്‍ക്ക് ബന്ധുക്കള്‍ അല്ലാത്തവരെയും ഉംറയ്ക്കായി കൊണ്ടുവരാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."