HOME
DETAILS
MAL
പാചകവാതക വില വര്‍ധന: ഗ്യാസ് സിലിണ്ടര്‍ പുഴയില്‍ ഒഴുക്കി പ്രതിഷേധം
backup
November 16 2018 | 03:11 AM
മഞ്ചേരി: നിത്യേനയുള്ള പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ചു യൂത്ത് ഫ്രണ്ട് ജേക്കബ് മഞ്ചേരി മണ്ഡലം കമ്മിറ്റി ആനക്കയം കടലുണ്ടി പുഴയിലേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എന്‍.കെ യഹിയ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ഇന്‍ ചാര്‍ജ്ജ് അക്ബര്‍ മീനായി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സമീര്‍ പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അനസ് അത്തിമണ്ണില്‍, കബീര്‍ കടൂരന്‍, ജയകുമാര്‍ മാടങ്ങോട്,സാദിഖലി കിഴക്കേതല,സി.പി ഉമ്മര്‍, സുനില്‍ വീമ്പൂര്,രവി ചാടിക്കല്ല്,അന്‍സാര്‍ ചെകിരിമൂച്ചി, നാഷിദ് അമയങ്കോട്,സൂപ്പി മുക്കം, ഷബീര്‍ പി.സി,ജലാല്‍ കളത്തിങ്ങല്‍, സലാം വടക്കാങ്ങര, സുരേഷ് മാടങ്ങോട്,അബ്ദുള്‍ ഗഫൂര്‍ കെ.വി,ഷാഫി സി.പി,ഉസ്മാന് വള്ളുവങ്ങാട്,എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."