പാക് ഭീകരകേന്ദ്രങ്ങള്‍: യു.എന്‍-യു.എസ് നിലപാടിനെതിരേ ഇന്ത്യ
യുനൈറ്റഡ് നാഷന്‍സ്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളുടെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭയും അമേരിക്കയും ശക്തമായ നടപടി സ്വീകരിക്കാത്തതില്‍ അതൃപ്തിയറിയിച്ച് ഇന്ത്യ. യു.എന്നില്‍ ഇന്ത്യയുടെ സ്ഥാനപതിയായ സയ്യിദ് അക്ബറുദ്ദീന്‍ ആണ് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇക്കാര്യം ഉന്നയിച്ചത്. അല്‍ ഖാഇദ, ലഷ്കറെ ത്വയ്ബ, ജെയ്ഷേ മുഹമ്മദ്, ഹഖാനി നെറ്റ്വര്‍ക്ക് തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം യു.എന്നിനും യു.എസിനുമെതിരേ ആഞ്ഞടിച്ചത്.
അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരേ അന്താരാഷ്ട്ര കൂട്ടായ്മ ഒരുക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് എവിടെനിന്നാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പണവും ലഭിക്കുന്നതെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട അദ്ദേഹം ഭീകരവാദികളുടെ പരിശീലനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."