HOME
DETAILS
MAL
ദേശീയ ഫുട്ബോള്‍; കേരളത്തെ ചാംപ്യനാക്കിയത് ആസിഫിന്റെ ഗോള്‍
backup
November 16 2018 | 03:11 AM
തേഞ്ഞിപ്പലം: ഗോവയില്‍ നടന്ന ദേശീയ നയന്‍സ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ ചാംപ്യന്മാരാക്കിയത് പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി ആസിഫിന്റെ മികവില്‍. ഗോവയെ രണ്ടു ഗോളുകള്‍ക്കാണ് ഫൈനലില്‍ തോല്പിച്ചത്. രണ്ടു ഗോളുകളും പുത്തൂര്‍പള്ളിക്കല്‍ അമ്പലാടത്ത് പി.എ അബ്ദുല്‍ കരീമിന്റെ മകന് ആസിഫിന്റെ കാലില്‍ നിന്നായിരുന്നു. 25 സംസ്ഥാനങ്ങള്‍ പങ്കെടുത്ത മത്സരത്തിലെ ബെസ്റ്റ് പ്ലെയറും ആസിഫ് ആണ്.
മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച രണ്ട് പേരില്‍ ഒരാളും ആസിഫ്ആണ്. പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എച്ച്.എസ്.എസില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ആസിഫ്മത്സരത്തില് ആകെ പത്ത് ഗോളുകളാണ് അടിച്ചത്. വൈറ്റ് നീഗ്രോസ് പുത്തൂര്‍ പള്ളിക്കലിന്റെ താരമായ ആസിഫ് നിലവില്‍ കേരള എഫ്സിക്കു വേണ്ടിയാണ് പന്ത് തട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."