ഹജ്ജ് കരാര്‍ ഡിസംബറില്‍ ഒപ്പുവയ്ക്കും
കൊണ്ടോട്ടി: ഇന്ത്യയും സഊദിയും തമ്മിലുള്ള 2020ലെ ഹജ്ജ് കരാര്‍ ഡിസംബറില്‍ ഒപ്പുവയ്ക്കും.
രണ്ട് ലക്ഷം ഹജ്ജ് സീറ്റുകള്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവര്‍ഷം 1,40,000 സീറ്റുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും 60,000 സീറ്റുകള്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും ലഭിച്ചിരുന്നു.
ഹജ്ജ് സര്‍വിസുകള്‍ ജൂണ്‍ 25 മുതലാണ് ആരംഭിക്കുന്നത്. ഹജ്ജ് വിസാ നടപടികള്‍ മെയ് ആറുമുതല്‍ ആരംഭിക്കും. ജൂലൈ 26ന് ഹജ്ജ് സര്‍വിസുകള്‍ സമാപിക്കും. ഹജ്ജ് കഴിഞ്ഞുള്ള മടക്ക സര്‍വിസുകള്‍ ഓഗസ്റ്റ് നാലുമുതല്‍ തുടങ്ങും.ഇന്ത്യയില്‍ നിന്നുള്ള 2020ലെ ഹജ്ജ് കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ആക്ഷന്‍ പ്ലാന്‍ കേന്ദ്രഹജ്ജ് കമ്മിറ്റി പുറത്തിറക്കി. ഹജ്ജ് നറുക്കെടുപ്പ് ഡിസംബര്‍ രണ്ടാംവാരത്തില്‍ നടക്കും. ആദ്യഗഡു പണം ഡിസംബര്‍ അവസാനത്തില്‍ അടയ്ക്കണം. ട്രെയ്നര്‍മാരുടെ പരിശീലനം ജനുവരിയില്‍ നടക്കും. ഏപ്രിലില്‍ തീര്‍ഥാടകര്‍ക്ക് തുള്ളിമരുന്ന് നല്‍കും.
ഹജ്ജ് വിമാന സര്‍വിസുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഡിസംബറില്‍ ക്ഷണിക്കും. ജനുവരി രണ്ടാംവാരത്തില്‍ സര്‍വിസുകള്‍ നടത്തേണ്ട വിമാന കമ്പനികളെ പ്രഖ്യാപിക്കും. ജനുവരി 31നകം രണ്ടാം ഗഡു പണം അടയ്ക്കണം. ആദ്യ വെയ്റ്റിങ് ലിസ്റ്റ് ജനുവരിയില്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."