കേരള സർവകലാശാല
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം വഴി ജൂണ്‍-ജൂലൈ 2019-ല്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.എച്ച്.ആര്‍.എം) സപ്ലിമെന്ററി (2014 അഡ്മിഷന്‍ മുതല്‍) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2019 ജൂണില്‍ നടത്തിയ ബി.എല്‍.ഐ.എസ്.സി സപ്ലിമെന്ററി പരീക്ഷകളുടെ (അിിൗമഹ ടരവലാല, ടഉഋ) ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2019 മാര്‍ച്ച് മാസം നടത്തിയ രണ്ടാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
2019 മാര്‍ച്ച് മാസം നടത്തിയ അവസാന വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പരീക്ഷാ അപേക്ഷ
വിദൂര വിദ്യാഭ്യാസംപ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍,സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് പിഴകൂടാതെ നവംബര്‍ നാല് വരെയും 170 രൂപ പിഴയോടെ നവംബര്‍ ഏഴ് വരെയും ഫീസടച്ച് നവംബര്‍ 11 വരെ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ സഹിതം ജോയന്റ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ്8, എക്‌സാമിനേഷന്‍സ്ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തില്‍ നവംബര്‍ 12നകം ലഭിക്കണം.
എം.ബി.എ പരീക്ഷ മാറ്റി
ഒക്‌ടോബര്‍ 30ന് ആരംഭിക്കാനിരുന്ന വിദൂരവിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ എം.ബി.എ നാലാം സെമസ്റ്റര്‍ 2013 സ്‌കീം2014 പ്രവേശനം മാത്രം റഗുലര്‍, 2013 സ്‌കീം2013 പ്രവേശനം, 2012 സ്‌കീം2012 പ്രവേശനം സപ്ലിമെന്ററി, വിദേശകേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ 2013 സ്‌കീം2013, 2014 പ്രവേശനം, 2012 സ്‌കീം2012 പ്രവേശനം മാത്രം സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ ഒന്ന് മുതല്‍ നടക്കും.
അപേക്ഷ തിയതി നീട്ടി
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടില്‍ ഒക്‌ടോബര്‍ 30 മുതല്‍ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (4 പി.എം 9 പി.എം., റഗുലര്‍സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ഫീസടയ്ക്കാനുള്ള തിയതി നീട്ടി.
പിഴയില്ലാതെ ഇന്ന് വരെയും 500 രൂപ പിഴയോടെ 24 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."