ബഹ്റൈനില്‍ കര്‍ണ്ണാടക സ്വദേശികളുടെ ദ്വിദിന നബിദിന സമ്മേളനം ഇന്നു മുതല്‍
ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്റൈനില്‍ കര്‍ണ്ണാടക സ്വദേശികളായ പ്രവാസികള്‍ നേതൃത്വം നല്കുന്ന ദ്വിദിന നബിദിന സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ണ്ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷനാണ്സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
ഇന്ന് (വെള്ളിയാഴ്ച) രാത്രി എട്ടു മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ അല്‍ ഖാദീസ എജ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാസില്‍ റാസ്വി കവലക്കത്ത അതിഥിയായി പങ്കെടുക്കും. വൈകുന്നേരം അഞ്ചുമുതല്‍ കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണം, പ്രസംഗം, ഗാനാലാപനം എന്നിവ നടക്കും. ലുഖ്മാനുല്‍ ഹക്കീം സഖാഫി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖര്‍ സംബന്ധിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കെ.സി.എഫ് ഐ.എന്‍.സി അംഗം ആലി മുസലിയാര്‍, കെ.സി.എഫ് ഐ.എന്‍.സി റിലീഫ് വിഭാഗം ചെയര്മാന് ജമാലുദ്ദീന്‍ വിതല്‍, കെ.സി.എഫ് ബഹ്റൈന്‍ പ്രസിഡന്റ് എസ്.എം ഫാറൂഖ്, നബിദിന സമ്മേളന സ്വാഗതസംഘം കമ്മിറ്റി ചെയര്മാന് സമദ് ഉജ്രിബെട്ട്, പ്രചരണ കമ്മിറ്റി സെക്രട്ടറി ലത്തീഫ് പെരോളി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."