HOME
DETAILS
MAL
മധ്യപ്രദേശിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 17 മരണം; അസ്വാഭാവികതയില്ലെന്ന് ആശുപത്രി അധികൃതര്‍
backup
June 23 2017 | 05:06 AM
ഇന്‍ഡോര്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24മണിക്കൂറിനിടെ 17 പേര് മരിച്ചതായി റിപ്പോര്‍ട്ട്. വിവിധ വാര്‍ഡുകളിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ തടസ്സം നേരിട്ടതാണ് മരണകാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
വെന്റിലേറ്ററുകളില്‍ കഴിയുന്ന ആറ് പേരടക്കം ഏഴു രോഗികള്‍ അരമണിക്കൂറിനുള്ളിലാണ് മരിച്ചത്.
അതേസമയം, ഒക്സിജന്‍ വിതരണം തടസ്സപ്പെട്ടെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. അങ്ങിനെയെങ്കില്‍ അത് ആശുപത്രിയിലെ മുഴുവന്‍ രോഗികളേയും ബാധിക്കുമായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വലിയ ആശുപത്രികളില്‍ ഒരു ദിവസം 17 മരണമെന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് അധികൃതര്‍ വിശദമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."