HOME
DETAILS
MAL
എന്നു വരും തപാല്‍ ഓഫിസ്
backup
August 05 2016 | 23:08 PM
പെരിങ്ങത്തൂര്‍: പെരിങ്ങത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിനടുത്ത് കരിയാട് റോഡില്‍ തപാല്‍ ഓഫിസിന്റെ സ്ഥലം കാടുകയറി നശിക്കുന്നു. കാല് നൂറ്റാണ്ടു മുമ്പ് കേന്ദ്ര ഗവണ്മെന്റ് സ്വകാര്യ വ്യക്തിയില്‍ നിന്നും ഏറ്റെടുത്ത സ്ഥലമാണിത്. തപാല്‍ വകുപ്പിന് ഓഫിസ് നിര്‍മിക്കാന്‍ പദ്ധതിയിട്ട സ്ഥലം കാടുമൂടി പാമ്പുകളുടെ താവളമായ നിലയിലാണ്. തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഗോള്‍ഡന്‍ പ്ലാസ ബില്‍ഡിങില്‍ ഒന്നാം നിലയിലാണ് നിലവില്‍ തപാല്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം ശാരീരിക വൈകല്യമുള്ളവരും വയോധികരും തപാലോഫിസിലേക്ക് എത്തുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാകുന്നതായി ആരോപണമുണ്ടായിരുന്നു. നഗര മധ്യത്തിലെ സ്ഥലം ഉപയോഗപ്പെടുത്തി തപാല്‍ ഓഫിസിന് സ്വന്തമായി കെട്ടിടം പണിയാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."