ആര്.സി.ഇ.പി കരാറിനെതിരേ ബഹുജന കണ്വന്ഷന്
തിരുവനന്തപുരം: കേരളത്തിന്റെ കാര്‍ഷിക വ്യവസായ മേഖലകളെ തകര്‍ക്കുന്ന ആര്.സി.ഇ.പി കരാറിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ബഹുജന കണ്വന്ഷന് സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 28ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് 'ആര്.സി.ഇ.പി കരാറും കേരളവും' വിഷയത്തില്‍ കണ്വന്ഷന് സംഘടിപ്പിക്കുന്നത്. കരാറിനെ എതിര്‍ക്കുന്ന എല്ലാ കര്‍ഷക സംഘടനാ പ്രതിനിധികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്നും കരാറിനെതിരേ കര്‍ഷക സംഘടനകളും ബഹുജന പ്രസ്ഥാനങ്ങളും പ്രക്ഷോഭ രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിന് പരസ്യമായി സമര രംഗത്തിറങ്ങുന്നതിന് പരിമിതികളുണ്ട്. എങ്കിലും പ്രക്ഷോഭ സൂചനയായാണ് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത് ബഹുജന കണ്വന്ഷന് സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."