HOME
DETAILS
MAL
പകര്‍ച്ചപ്പനി: ഉദ്യോഗസ്ഥര്‍ ജനങ്ങളെ കൊല്ലുകയാണോയെന്ന് മന്ത്രി
backup
June 23 2017 | 19:06 PM
തൃശൂര്‍: ഉദ്യോഗസ്ഥര്‍ ജനങ്ങളെ കൊല്ലുകയാണോയെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്. തൃശൂര്‍ ജില്ലയിലെ പകര്‍ച്ചവ്യാധി അവലോകനയോഗത്തിനുശേഷം നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മതിയായ രേഖകളും വിവരങ്ങളുമില്ലാതെയെത്തിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നില്ല. വളരെ പ്രാധാന്യമുള്ള യോഗത്തില്‍ പങ്കെടുക്കാത്ത തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന. വരാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റും മന്ത്രി ആവശ്യപ്പെട്ടു. യോഗത്തിനെത്താത്ത ഉദ്യോഗസ്ഥരെയും കര്‍ശനമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒരോ വകുപ്പിലെ ഉദ്യോഗസ്ഥരേയും പ്രത്യേകം വിളിച്ചാണ് മന്ത്രി വിമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."