ദേശീയപാതയില്‍ മദ്യവില്‍പന അനുവദിച്ച് ബില്‍ പാസാക്കി
ചണ്ഡിഗഢ്: സംസ്ഥാനത്തെ ദേശീയപാതയോരങ്ങളില്‍ മദ്യവില്‍പന അനുവദിച്ചുകൊണ്ട് പഞ്ചാബ് നിയമസഭ ബില്‍ പാസാക്കി. പാര്‍ലമെന്ററി കാര്യ മന്ത്രി ബ്രഹാം മൊഹിന്ദ്ര അവതരിപ്പിച്ച പഞ്ചാബ് എക്‌സൈസ് (അമെന്‍ഡ്‌മെന്‍ഡ്) ബില്ലിനാണ് ബജറ്റ് സമ്മേളനത്തിന്റെ സമാപന ദിവസം നിയമസഭ അംഗീകാരം നല്‍കിയത്.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബുകള്‍ എന്നിവയ്ക്ക് മദ്യവില്‍പന നിരോധിച്ച സുപ്രിംകോടതി വിധിയില്‍ ഇളവുനല്‍കാനായി 1914 പഞ്ചാബ് എക്‌സൈസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഈയാഴ്ച ആദ്യത്തില്‍ പഞ്ചാബ് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ സ്ഥാപനങ്ങള്‍ക്കെല്ലാം പുതിയ നിയമം ബാധകമാണ്. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതവരുമാന മാര്‍ഗം സംരക്ഷിക്കുക എന്ന താല്‍പര്യത്തോടെയാണ് ബില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികളായ എ.എ.പി, ശിരോമണി അകാലിദള്‍-ബി.ജെ.പി എന്നിവയുടെ അംഗങ്ങള്‍ സഭയിലുണ്ടായിരുന്നില്ല. മറ്റു ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം നേരത്തെ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."