മദീന ബസ്സ് അപകടം: കാണാതായ ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി
ജിദ്ദ: മദീനക്ക് സമീപം ഹിജ്റ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് കാണാതായ ഇന്ത്യക്കാരുടെ എണ്ണം ഒമ്പതായി. ജമ്മു കശ്മീര്‍ സ്വദേശി ഗുല്‍ഫറാസ് അഹമ്മദ്, യു.പി സ്വദേശി നൗഷാദ് അഹമ്മദ് എന്നിവരെ കൂടി കാണാനില്ലെന്ന് ജിദ്ദ കോണ്‍സുലേറ്റ് സഊദി അധികൃതരെ അറിയിച്ചു.
കാണാതായ ഏഴുപേരുടെ വിശദ വിവരങ്ങള്‍ രണ്ടുദിവസം മുമ്പ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. പൂനെ സ്വദേശികളായ മതീന് ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശി അശ്റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാന്‍ ഖാന്, ബിലാല്‍, പശ്ചിമ ബംഗാള്‍ സ്വദേശി മുഖ്താര്‍ അലി എന്നിവരുടെ വിവരങ്ങളാണ് നേരത്തെ കൈമാറിയിരുന്നത്. ഇന്ത്യക്കാരായ കാണാതായവര്‍ മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റിലെ മോയിന്‍ അക്തര്‍ (0500127992), പ്രവാസി ഭാരതീയ സഹായ കേന്ദം (0556122301) നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അതേ സമയം അപകടത്തില്‍ പരിക്കേറ്റ മഹാരാഷ്ട്ര പൂനെ സ്വദേശികളായ മതീന് ഗുലാം, ഭാര്യ സീബ നിസാം എന്നിവര്‍ മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു. റിയാദില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് എസ്കവേറ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേരാണ് മരിച്ചത് അപകടത്തില്‍ 35 പേര് സംഭവസ്ഥലതവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."