മൗലിദാഘോഷം പണ്ഡിതന്മാരുടെ ഏകകണ്ഠാഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ടത്; യു.എ.ഇ മതകാര്യവകുപ്പ് ഫത്വാ വിഭാഗം തലവന്‍
#മുഹമ്മദലി വാഫി തെന്നല
അബുദാബി: പുണ്യപ്രവാചകന് മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷം പണ്ഠിതന്മാരുടെ ഏകകണ്ഠാഭിപ്രായം കൊണ്ട് സ്ഥിരപ്പെട്ട വിഷയമാണെന്ന് യു.എ.ഇ മതകാര്യ വകുപ്പ് ഫത്വ വിഭാഗം തലവന്‍ ശൈഖ് അബ്ദുള ബ്നു ബയ്യ. നബിയുടെ ജന്മദിനാഘോഷത്തില് സന്തോഷവും സ്നേഹവും പങ്കുവെക്കല്‍ ഏറ്റവും ശ്രേഷ്ഠവും വലിയ സല്കര്മ്മവുമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു
പിതാവ്, സന്താനങ്ങള്‍, സര്വ്വജനങ്ങള് എന്നിവരെക്കാള്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നവനാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ലെന്ന നബിവചനം അദ്ദേഹം ഉദ്ധരിച്ചു. യു.എ.ഇ എല്ലാ വര്‍ഷവും റബീഅ് പന്ത്രണ്ട് വിജ്ഞാനപ്രകീര്ത്തന സദസ്സുകള്‍ നടത്തിയും മധുരം വിതരണം ചെയ്തും ഇസ്ലാമികമായി ആഘോഷിച്ചു പോരുന്നു.
കൂടാതെ യു.എ.ഇ ഭരണാധികാരികള്‍ അവരുടെ സഹേദരന്മാര് വിശ്വാസി സമൂഹം തുടങ്ങിയവര്‍ക്കെല്ലാം ഇബ്നു ബയ്യ നബിദിനാശംസകള്‍ നേര്‍ന്നു. വിശ്വാസത്തിന്റെ കാതലായ ഭാഗമാണ് നബിയോടുള്ള സ്നേഹവും ആഘോഷവും. അത് മുന്‍-പിന്‍കാല പണ്ഠിതന്മാരെല്ലാം ഏകാഭിപ്രായത്തിലെത്തിയതാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
നബിയുടെ പേരും പ്രവാചകത്വവും സ്ഥാനവും ചരിത്രവുമെല്ലാം അല്ലാഹു നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം ലോകത്തിന് നിങ്ങള്‍ കാരുണ്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്തി. അതേസമയം നബിദിനാഘോഷം ബിദ്അത്താണെന്ന വാദം ശാഫിഇ ഇമാമടക്കമുള്ള ഭൂരിപക്ഷ പണ്ഠിതരുടെ അനുവദനീയമാണെന്ന നിരീക്ഷണത്തിനെതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."