ക്വാറികളുടെ ദൂരപരിധി: ഉത്തരവ് പിന്‍വലിക്കണം- മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി
മലപ്പുറം: ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കി പുനഃസ്ഥാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പരിസ്ഥിതി സംരക്ഷണസമിതി ആവശ്യപ്പെട്ടു.
പൊതുജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ദൂരപരിധി 100 മീറ്ററാക്കി നിശ്ചയിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷണ അവബോധമുണ്ടാക്കുവാനും പൊതുജനങ്ങളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുവാനും ഹരിതമിഷന്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെയാണ് പരിസ്ഥിതി ആഘാതത്തിന് ആക്കംകൂട്ടുന്ന ഇത്തരം നടപടികളെടുക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ ക്വാറികളുടെ ദൂരപരിധി 50 മീറ്റര്‍ ആണെന്നുള്ള സര്‍ക്കാര്‍ വാദം തെറ്റാണ്. ബ്ലാസ്റ്റിങ് ഇല്ലാത്ത ക്വാറികള്‍ക്ക് മാത്രം ചില സംസ്ഥാനങ്ങളില്‍ 50 മീറ്ററാണ് ദൂരപരിധി. എന്നാല്‍ ബ്ലാസ്റ്റിങ് ഉള്ള ക്വാറികള്‍ക്ക് 300 മുതല്‍ 500 മീറ്റര്‍ വരെയാണ് ദൂരപരിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."