ടെക്സ്റ്റൈല്‍സ് തൊഴിലാളികളുടെ ശമ്പളപരിഷ്കരണം; നടപടി കൈക്കൊള്ളാന്‍ തീരുമാനം
തിരുവനന്തപുരം: ടെക്സ്റ്റൈല്‍സ് മേഖലയിലെ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് അതാത് യൂനിറ്റ് തലത്തില്‍ ചര്‍ച്ച നടത്തി നടപടി കൈക്കൊള്ളാന്‍ തീരുമാനം.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി (ടെക്സ്റ്റൈല്‍സ്) ചെയര്‍മാനും ലേബര്‍ കമ്മിഷണറുമായ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ തൊഴില്ഭവനില് ചേര്‍ന്ന ഐ.ആര്.സി യോഗത്തിലാണ് തീരുമാനം.
ടെക്സ്റ്റൈല്‍ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് തൊഴിലാളി യൂനിയിന് നേതാക്കളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താനും തീരുമാനമായി.
യോഗത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഐ.ആര്) എസ്. തുളസീധരന്‍, ഐ.ആര്.സി അംഗങ്ങളായ കെ.എന്‍ ഗോപിനാഥ് (സി.ഐ.ടി.യു), കെ.സുരേന്ദ്രന് (ഐ.എന്‍.ടി.യു.സി), വിജയന് കുനിശ്ശേരി (എ.ഐ.ടി.യു.സി), എം.രാജന് (എ.ഐ.ടി.യു.സി), സിദ്ദിഖ് (എസ്.ടി.യു), എം.ബി.രാജീവന് (ബി.എം.എസ്) തൊഴിലുടമാ പ്രതിനിധികളായ എം.കെ.സലിം, കെ.ജെ.റോയ്, ശശീന്ദ്രന്, അരുള്‍ ശെല്‍വം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."