HOME
DETAILS

ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ പൊലിസ്; കശ്മീരില്‍ കൊണ്ടു പോവരുതെന്ന് നിര്‍ദ്ദേശം, നടപടി ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി

  
Web Desk
October 25 2019 | 05:10 AM

national-sar-geelanis-body-was-stopped-being-taken-to-kashmir-for-final-rites12

ന്യൂഡല്‍ഹി: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ഡല്‍ഹി പൊലിസ്. മൃതദേഹം വഹിച്ച ആംബുലന്‍സ് പൊലിസ് തടഞ്ഞു. കശ്മീരിലേക്ക് കൊണ്ടു പോവാനിരിക്കെയാണിത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ച പൊലിസ് കുടുംബത്തിന്റെ താത്പര്യം മറികടന്ന് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയി.

ഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം മൃതദേഹം നേരിട്ട് കശ്മീരിലേക്ക് കൊണ്ടുപാകാനായിരുന്നു തീരുമാനം. രാത്രി പത്തരക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സിലേക്ക് എടുത്തുവെച്ചയുടനെ പൊലിസെത്തി വാഹനം തടഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും പൊലിസ് ആവശ്യപ്പെട്ടു. സ്വാഭാവിക മരണത്തിന് പോസ്റ്റ് മോര്‍ട്ടം എന്തിനാണെന്ന് കുടുംബം ചോദിച്ചപ്പോള്‍ അതെഴുതി നല്‍കണമെന്നായി. എഴുതി നല്‍കിയിട്ടും പൊലീിസ് പോകാനനുവദിച്ചില്ല. ഒടുവില്‍ സ്ഥലത്തെത്തിയ ഡി.സി.പി ഡോക്ടറുടെ മരണ സര്‍ട്ടിഫിക്കറ്റ് കണ്ടെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തന്നെയുള്ള രേഖ വേണമെന്ന് നിര്‍ബന്ധിച്ച് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഗീലാനിയുടെ മൃതദേഹം കശ്മീരിലെത്തിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിനിടയാക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നാണ് പൊലിസ് ആംബുലന്‍സ് തടഞ്ഞതെന്നാണ് ലഭ്യമാകുന്ന സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  4 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  4 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  4 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  4 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  4 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  4 days ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  4 days ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  4 days ago