ജനത്തെ ഭീതിയിലാക്കി ദേശീയപാതയില്‍ കാട്ടാന
പുതുശ്ശേരി: ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന ദേശീയപാതയോരത്ത്. മിക്ക ദിവസങ്ങളിലും ആന വരാറുണ്ടെങ്കിലും ഇത്രയധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതിനിടയില്‍ കൂടി ദേശീയ പാതയോരം വരെ എത്തിയത് കൂടുതല്‍ ആശങ്കക്ക് ഇടയാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ഉള്‍പ്രദേശങ്ങളിലാണ് സാധാരണയായി വന്നിരുന്നത്. കടുത്ത ചൂടു കാലത്തു മാത്രമെ ജനവാസകേന്ദ്രങ്ങളില്‍ കാട്ടാന എത്താറുള്ളു.
കാട്ടാനകളുടെ ശല്യം കാരണം രണ്ടായിരത്തോളം ഏക്കര്‍ കൃഷിയിയാണ് കര്‍ഷകര്‍ ഉപേക്ഷിച്ചത്. കാട്ടാനകളെ കൂടാതെ നാട്ടുകാര്‍ കാട്ടുപന്നികളുടെയും ശല്യംകൂടി അനുഭവിക്കുന്നു.
വെള്ളിയാഴ്ച രാത്രി 12 ന് എത്തിയ കാട്ടാന കുരുടിക്കാടിനടുത്ത് അരയക്കാട് പ്രദേശത്തെ വിവിധ കാര്‍ഷികവിളകള്‍ നശിപ്പിച്ചു. പ്രേമന്‍, സ്വാമിനാഥന്‍, ബാലന്‍, അശേകന്‍ എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. തുടര്‍ന്ന് ഉദയനഗറിലെ കണ്ണന്റെ വീടിന്റെ മതിലും വാഴയും കാട്ടാന നശിപ്പിച്ചു. സുനില്‍, ബാലചന്ദ്രന്‍, ജവഹര്‍നഗറിലെ ഗോവിന്ദന്‍കുട്ടി എന്നിവരുടെ വീടുകളിലെയും വാഴ നശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."