ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു; പാരിക്കുന്ന് കോളനിവാസികള്‍ ആശങ്കയില്‍
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുമ്പോള്‍ കൊതുക് നശീകരണത്തിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്ന് ആക്ഷേപം.വെള്ളറക്കാട് കൊല്ലംപടി പാരിക്കുന്ന് കോളനിയിലാണ് അധികൃതരുടെ അനാസ്ഥ മൂലം കാനകളിലും പരിസര പ്രദേശങ്ങളിലും കൊതുകുകള്‍ പെരുകുന്നത്. കടങ്ങോട് പഞ്ചായത്തിലെ എയ്യാല്‍, ആദൂര്‍, ചിറ്റിലങ്ങാട് പ്രദേശങ്ങളില്‍ പനി പടര്‍ന്ന് പിടിക്കുന്നത് ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു@ണ്ട്. ചിറ്റിലങ്ങാടില് ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും മൂന്ന് പേര് നിരീക്ഷണത്തിലുമാണ്.
കൊല്ലംപടി പാരിക്കുന്ന് കോളനിയില്‍ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളു@ണ്ട്. പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലും പരിക്കുന്ന് കോളനിയിലെ കാനകളില്‍ ചെളിവെള്ളം കെട്ടികിടന്ന് കൊതുക് പെരുകുന്നത് പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും നിരവധി തവണ പരാതിപ്പെട്ടിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.വെള്ളം ഒഴുകിപ്പോകുന്ന രീതിയില്‍ കാനകളുടെ നിര്‍മാണ പ്രവര്‍ത്തനം നടത്താത്തതാണ് വെള്ളം കെട്ടിക്കിടക്കാന്‍ ഇടയാക്കുന്നതെന്നും ആരോപണമു@ണ്ട്. നിയന്ത്രണാധീതമായി കൊതുകുകള്‍ പെരുകുന്നത് തടയാന്‍ കഴിയാത്തത് പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."