HOME
DETAILS
MAL
പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോപം: ജോയിന്റ് കൗണ്‍സില്‍
backup
June 23 2017 | 20:06 PM
ആലത്തൂര്‍: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനസ്ഥാപിക്കണമെന്നും കാഷ്വല്‍ സ്വീപ്പര്‍മാരെ ഏരിയ നോക്കാതെ സ്ഥിരപ്പെടുത്തുക, അഗ്രികള്‍ച്ചറല്‍ പ്രമോഷന് ക്വാട്ട ഉയര്‍ത്തുക, വി.എഫ്.എ പ്രമോഷന് ക്വാട്ട ഉയര്‍ത്തുക, പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ജോയിന്റ് കൗണ്‍സില്‍ ആലത്തൂര്‍ മേഖലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി വ്യാപാര ഭവനില്‍ നടന്ന സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. മുകുന്ദന് ഉദ്ഘാടനം ചെയ്തു.
പി.കെ. സന്തോഷ് അധ്യക്ഷനായി. വി.സി ജയപ്രകാശ്, സി. രണദിവെ, സി.എ. ഈജു, പി.ഡി. അനില്‍ കുമാര്‍, വി.ജി. ജെയ്, എം.സി. ഗംഗാധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."