തെരുവു മാന്ത്രികരുടെ ദേശീയ കാര്‍ണിവല്‍ കൊല്ലത്ത്
കൊല്ലം : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരുവു മാന്ത്രികര്‍ അടുത്ത മാസം കൊല്ലത്ത് ഒത്തു ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 21മുതല്‍31 വരെ ആശ്രാമം മൈതാനിയിലാണ് മന്ത്രികരുടെ ദേശീയ കാര്‍ണിവല്‍. പോളിഗണ് ഐ മീഡിയ,ഡി.ടി.പി.സി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. 12 സംസ്ഥാനങ്ങളിലെ ജാലവിദ്യക്കാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ദിവസവും മൂന്ന് മണി മുതല്‍ രാത്രി10 മണിവരെ പരിപാടികള്‍ അവതരിപ്പിക്കും. പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. പ്രമുഖ മജീഷ്യന്‍ ഷംസുദ്ദീന് ചെര്പ്പുളശ്ശരിയായിരിക്കും കാര്‍ണിവലിന്റെ ക്യുറേറ്റര്‍. രാജ്യത്തെ പ്രമുഖ കലാകാരന്മാര് ഒരുക്കുന്ന മാജിക്ക് സ്ട്രീറ്റ് പരിപാടിയുടെ പ്രത്യേകതയായിരിക്കും. വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളും സ്ഥലത്ത് പ്രവര്‍ത്തിക്കും. 21ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും.പ്രശസ്ത മന്ത്രികരായ ഗോപിനാഥ് മുതുകാട്,സാമ്രാജ് പരിപാടിയില്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."