HOME
DETAILS
MAL
നവാസ് ശരീഫിന് ഒരു കേസില്‍ ജാമ്യം
backup
October 25 2019 | 20:10 PM
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് പാക് കോടതി ജാമ്യം നല്കി. രോഗപ്രതിരോധശേഷി നഷ്ടമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന ശരീഫിന് ഒരു അഴിമതിക്കേസിലാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. 69കാരനായ ശരീഫ് ലാഹോറിലെ സര്‍ക്കാരാശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുതവണ പ്രധാനമന്ത്രിയായിട്ടുള്ള അദ്ദേഹത്തിന്റെ രക്തത്തില്‍ പ്ലാറ്റ്ലെറ്റുകളുടെ എണ്ണം അപകടകരമായ നിലയില്‍ കുറഞ്ഞതായി പാക് മുസ്ലിംലീഗ് (നവാസ്) നേതാവ് തലാല്‍ ചൗധരി അറിയിച്ചു.
നവാസ് ശരീഫിന്റെ കുടുംബത്തിന്റെ കീഴിലുള്ള പഞ്ചസാര മില്ലുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം മറ്റു അഴിമതിക്കേസുകളുടെ പേരില്‍ അദ്ദേഹം കസ്റ്റഡിയില്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."