ഹര്‍ത്താല്‍ അനുകൂലികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി
മുഹമ്മ: ഹര്‍ത്താലനുകൂലികളും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഡി വൈ എഫ് ഐ പ്രവര്ത്തകന് പരിക്ക്. മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മഴുവഞ്ചേരി ശ്രീജിത്തി (23) നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ന് പുത്തനങ്ങാടിയില്‍ നിന്ന് സമരാനുകൂലികളും ബൈക്കിലെത്തിയ ശ്രീജിത്തും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിലാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്.
ഇതില്‍ 8 ആര് എസ് എസ് പ്രവര്‍ത്തകരുടെ പേരില്‍ മുഹമ്മ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആര് എസ് എസിന്റെ വിദ്യാര്‍ത്ഥി ശാഖയുടെ മുഖ്യ കാര്യദര്‍ശി മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അറക്കല്‍ വെളി ഹരികൃഷ്ണന് (17) ശ്രീജിത്തിന്റെ ബൈക്ക് തട്ടിപരിക്കേറ്റതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്നാണ് ആര് എസ് എസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഡി വൈ എഫ് ഐ പ്രവര്ത്തകന് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് തുരുത്തന് കവലയില്‍ നിന്നും പുത്തനങ്ങാടിയിലേക്ക് സി പി എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഹര്‍ത്താലനുകൂലികളുടെ പ്രകടനം എസ് എന്‍ കവലയില്‍ നിന്നും മുഹമ്മജംഗ്ഷനിലേക്കും നടന്നു. മാരാരിക്കുളം ,മണ്ണഞ്ചേരി, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."