HOME
DETAILS
MAL
എഫ്.സി.ഐ തൊഴിലാളി സമരം പിന്‍വലിച്ചു
backup
August 06 2016 | 00:08 AM
തലശ്ശേരി: എഫ്.സി.ഐ ഗോഡൗണ്‍ തൊഴിലാളികളെ കരാര്‍ തൊഴിലാളികളാക്കി മാറ്റുന്ന ഡീനോട്ടിഫിക്കേഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണിനു മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചു. റീജിയണല്‍ മാനേജറുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ ഡീനോട്ടിഫിക്കേഷന് അടിച്ചേല്‍പ്പിക്കില്ലെന്നും നടപ്പാക്കാന്‍ ഉദ്ദേശ്യമില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ സംഘടനകളുടെ സംയുക്തവേദിയുടെ നേതൃത്വത്തിലായിരുന്നു 17 ദിവസമായി റിലേ നിരാഹാരം നടന്നുവന്നിരുന്നത്. തൊഴിലാളി സമരം നീണ്ടുപോയാല്‍ അത് ഓണ വിപണിയെയും ബാധിക്കാനിടയുണ്ടെന്ന ആശങ്കയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."