ഹര്‍ത്താലിനിടയില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന് മര്‍ദനം
മണ്ണാര്‍ക്കാട്: ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും സംസ്ഥാനത്തു സംയുക്തമായി സംഘടിപ്പിച്ച ഹര്‍ത്താലില്‍ നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന് മര്‍ദനം. നമ്പിയംകുന്നു യൂനിറ്റ് പ്രസിഡന്റ് സ്വാലിഹിനാണ് മര്‍ദനമേറ്റത്. ധര്മന് കോവില്‍ ക്ഷേത്ര പരിസരത്ത് ദേശീയപാതയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കിലെത്തിയ സ്വാലിഹിനെയും സുഹൃത്തിനെയും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്നു രൂക്ഷമായ വാക്കേറ്റത്തില്‍ എത്തി.
ഇതിനിടയില്‍ ഹര്‍ത്താലനുകൂലികളില്‍ ചിലര്‍ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സ്വാലിഹിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും സ്വാലിഹ് പറഞ്ഞു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയും സംഘവും പരുക്കേറ്റ സ്വാലിഹിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഘപരിവാറിന്റെ അക്രമത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ഡി.വൈ.എഫ്.ഐ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."