മോഹന്‍ ലാലിന്റെ ആനക്കൊമ്പ് കേസിലെ മുഖ്യസാക്ഷി വിടവാങ്ങി, തേഞ്ഞുമാഞ്ഞുപോകുമോ ഇനി ഈ കേസ് ?
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ കൈവശമുണ്ടായിരുന്ന വിവാദ ആനക്കൊമ്പിന്റെ ഉടമയെന്ന് അവകാശപ്പെട്ട കെ.കൃഷ്ണകുമാര്‍ അന്തരിച്ചു. ആനക്കൊമ്പു കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള കക്ഷികള്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടിസ് അയച്ചിരുന്നു.ഇതിനിടെയാണ് കേസിലെ മുഖ്യസാക്ഷിയുടെ മരണം.
വൃക്ക രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന കെ.കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുജി ഒരു വാക്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവായിരുന്നു. ഗായകന്‍ നിഖില്‍ മകനാണ്.
മോഹന്‍ലാലിന് താനാണ് ആനക്കൊമ്പ് നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി 2011ല്‍ കൃഷ്ണകുമാര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സത്യവാങ്മൂലം നല്‍കിയിരുന്നു. 28 വര്‍ഷമായി ആനക്കൊമ്പ് കൈവശമുണ്ടായിരുന്നതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
1983ല്‍ 60000 രൂപ നല്‍കി കൊച്ചി രാജകുടുംബാംഗമായ നളിനി രാധാകൃഷ്ണനില്‍ നിന്നാണ് താന്‍ ആനക്കൊമ്പ് വാങ്ങിയത്. പിന്നീട് വീടുപണി നടന്ന 2005ല്‍ തിരുവനന്തപുരത്തെ വീട്ടില്‍ സൂക്ഷിക്കാന്‍ ആനക്കൊമ്പടങ്ങിയ ഡ്രസിംഗ് ടേബിള്‍ മോഹന്‍ലാലിന് കൈമാറിയെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കൊന്നുമറിയില്ലെന്ന് കുടുംബം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."