HOME
DETAILS

തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ ആണ്ടുനേര്‍ച്ച നാളെ

  
backup
August 06 2016 | 00:08 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6



തൊഴിയൂര്‍: ദാറുറഹ്മ സ്ഥാപകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവുമായിരുന്ന പ്രമുഖ പണ്ഡിതന്‍ മര്‍ഹൂം തൊഴിയൂര്‍ എം.കെ.എ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ ആണ്ടു നേര്‍ച്ചക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
നാളെ തൊഴിയൂര്‍ ദാറുറഹ്മയില്‍ വെച്ച് വിവിധ സെഷനുകളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ തൊഴിയൂര്‍ ഉസ്താദ് മഖാം സിയാറത്തോടെ ആണ്ടുനേര്‍ച്ചക്ക് സമാരംഭം കുറിക്കും.
പത്ത് മണിക്ക് തൊഴിയൂര്‍ റഹ്മത്ത് നഗറില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് ശൈഖുനാ ചെറുവാളൂര്‍ ഉസ്താദ് നേതൃത്വം നല്‍കും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഉച്ചക്ക് രണ്ടുമണിക്ക്  നടക്കുന്ന ആദര്‍ശ സമ്മേളനം  സമസ്ത  ജില്ലാ പ്രസിഡന്റ്  എസ്.എം. കെ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമി മുത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിക്കും. വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ശൈഖുനാ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ ദുആക്ക് നേതൃത്വം നല്‍കും.
സമസ്ത  സെക്രട്ടറി  പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും നടത്തും. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അവാര്‍ഡ് ദാനം നിര്‍വഹിക്കും. എം.എം മുഹ്‌യദ്ദീന്‍ മൗലവി ആലുവ, കെ.മമ്മദ് ഫൈസി, പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഷറഫുദ്ധീന്‍ മൗലവി, ഹംസ ബിന്‍ ജമാല്‍ റംലി തുടങ്ങിയവര്‍ പങ്കെടുക്കും.
മത പ്രബോധന രംഗത്തെ നിസ്തുല സാന്നിധ്യമായിരുന്ന കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്ന വേളയില്‍ വിപുലമായ രീതിയിലാണ് ആണ്ടുനേര്‍ച്ച സംഘടിപ്പിക്കപ്പെടുന്നതന്ന് സംഘാടക സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  9 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  9 days ago