HOME
DETAILS

കണ്ണൂര്‍ വിമാനത്താവളം: ആഭ്യന്തര, രാജ്യാന്തര വിപണി ലക്ഷ്യമാക്കി മട്ടന്നൂര്‍

  
backup
November 18 2018 | 06:11 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%82-%e0%b4%86-3

മട്ടന്നൂര്‍: വിമാനത്താവളത്തിനൊപ്പം പറന്നുയരാന്‍ പദ്ധതികളുമായി മട്ടന്നൂര്‍. വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നതോടെയുള്ള ആഭ്യന്തര, രാജ്യാന്തര വിപണി ലക്ഷ്യമാക്കി മട്ടന്നൂരിലും പരിസരത്തും ഒരുങ്ങുന്നത് വന്‍കിട വ്യാപാര കേന്ദ്രങ്ങളാണ്. ഇതിനൊടകം 60 ഏക്കറില്‍ നെല്‍ക്കൃഷിയും തുടങ്ങിയിട്ടുണ്ട്. വ്യവസായ മേഖലയിലെ പുരോഗതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വെള്ളിയാംപറമ്പ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്തു റോഡുകളുടെ നിര്‍മാണവും ഏതാണ്ട് പൂര്‍ത്തിയായി. 140 ഏക്കറാണ് ഇവിടെ വ്യാവസായിക പാര്‍ക്കിനായി ഏറ്റെടുത്തിട്ടുള്ളത്.  പദ്ധതികളുമായി വരുന്ന സ്വകാര്യ സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എല്ലാ പിന്തുണയും അധികൃതര്‍ ഉറപ്പു നല്‍കുന്നു . ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കുമാണ് നഗരം നേരിടുന്ന പ്രധാന പ്രശ്‌നം. കെ.എസ്.ടി.പി റോഡ് വികസനം പൂര്‍ത്തിയാക്കുന്നതോടെ ഇതിനു പരിഹാരമാവുമെന്നാണ് പ്രതീക്ഷ. ബൈപാസ് റോഡുകളും നിര്‍മിക്കുന്നുണ്ട്. ഇരിട്ടി മുതല്‍ ചാവശ്ശേരി വരെ ഇതിനകം തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. കളറോഡ് മുതല്‍ കരേറ്റ വരെയുള്ള റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കും. നഗരനിരത്തുകള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിന് ഇരുവശവും പൂച്ചെടികള്‍ നടാനും പദ്ധതിയുണ്ട്. മട്ടന്നൂര്‍ മരുതായി ഇരിക്കൂര്‍ റോഡ് വീതികൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ തളിപ്പറമ്പ്, ശ്രീകണ്ഠപുരം, നടുവില്‍, ആലക്കോട് തുടങ്ങിയ മലയോര മേഖലയില്‍ നിന്നുള്ള യാത്ര സുഗമമാവും. സ്‌പെഷ്യാലിറ്റി ആശുപത്രി ഇല്ലെന്ന നാട്ടുകാരുടെ പരാതിക്കും പരിഹാരമായിട്ടുണ്ട്. കിയാലിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് കോടതിക്കു സമീപം മൂന്നേക്കര്‍ സ്ഥലത്താണ് പുതിയ ആതുരാലയം നിര്‍മിക്കുന്നത്. നടപടികള്‍ വേഗത്തിലാക്കാന്‍ ഇരിട്ടി തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘദൂരം യാത്രചെയ്തു നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്കു താമസ സൗകര്യം ഒരുക്കുന്നതിനായി ഉരുവച്ചാലില്‍ മുനിസിപ്പല്‍ ഗെസ്റ്റ് ഹൗസ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ നഗരസഭ നീക്കിവച്ചിട്ടുണ്ട്. മന്ത്രിമാര്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാകും നിര്‍മാണം. നഗരസഭയുടെ വ്യാപാരസമുച്ചയം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഒട്ടേറെ സ്വകാര്യ വ്യാപാര കേന്ദ്രങ്ങളും വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ രംഗത്തു വന്നിട്ടുണ്ട്. അടുത്ത മാസം ഒന്‍പതിനു പറന്ന് ഉയരാന്‍ വിമാനത്താവളം സജ്ജമാകുന്നതോടെ അനുബന്ധ വികസനത്തിനായി കൂടുതല്‍ പദ്ധതികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  15 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  22 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  30 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago