മക്കയിലും പരിസരങ്ങളിലും തീവ്രവാദ വേട്ട: ഒരു തീവ്രവാദി പൊട്ടിത്തെറിച്ചു
റിയാദ്: മക്കയിലും പരിസരങ്ങളിലുമായി സഊദി സുരക്ഷാ സേന നടത്തിയ തീവ്രവാദ വേട്ടയില്‍ തീവ്രവാദികളെ പിടികൂടി. മക്കയിലെ അല്‍ അജ് യാദ് ജില്ലയിലെ അല്‍ അസീലയിലും ജിദ്ദയിലും നടന്ന തീവ്രവാദ വേട്ടയില്‍ സഹോദരങ്ങളായ രണ്ടു പേരെയാണ് സുരക്ഷാ സേന കീഴ്‌പ്പെടുത്തിയത്. തീവ്രവാദികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ മക്കയില്‍ ഒരു തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടതായും വാര്‍ത്തയുണ്ട്. മറ്റുള്ളവരെ സഊദി സുരക്ഷാ സേന പിടികൂടുകയായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മക്കയിലും ജിദ്ദയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തീവ്രവാദ വേട്ട നടത്തിയത്. ഇതിനിടയിലായിരുന്നു മക്കയിലെ അജ്‌യാദില്‍ ഒരു തീവ്രവാദി സ്വയം സ്‌ഫോടനം നടത്തി ആത്മാഹുതി ചെയ്തത്.
സമീപ പ്രദേശമായ ജിദ്ദയിലാണ് മറ്റൊരു തീവ്രവാദ വേട്ട നടന്നത്. ഇവിടെയും സുരക്ഷാ സേന തീവ്രവാദികളെ പിടികൂടി. പിടികൂടിയ തീവ്രവാദികളെല്ലാം സഊദി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അന്വേഷിച്ചുവരുന്നവരാണ്. തീവ്രവാദ വേട്ടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കോ ആള്‍നാശമോ സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
റമദാനില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തിയ കാലയളവിലും സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പുണ്യഭൂമിയിലുള്ള സമയത്തുമാണ് തീവ്രവാദികളെ പിടികൂടുന്നത്. സംഭവത്തെ കുറിച്ച് വിശദ വിവരങ്ങള്‍ സഊദി ആഭ്യന്തര മന്ത്രാലയം പിന്നീട് പുറത്തുവിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."