ഹൃദയാഘാതം: മലപ്പുറം സ്വദേശികള്‍ സഊദിയില്‍ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശികള്‍ സഊദിയില്‍ മരിച്ചു. മോങ്ങം സ്വദേശിയായ അബ്ദുല്‍ ഗഫൂര്‍ കൊറളിയാന്‍ (47) ജിദ്ദയിലും പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അബ്ദുല്‍സലാം ഞാറ്റുകെട്ടി (48) ഖമീസ് മുഷൈത്തിലുമാണ് മരിച്ചത്.
മലപ്പുറം മോങ്ങം ഒളമതില്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ പച്ചക്കറി വിതരണ ജോലിയായിരുന്നു. 15 വര്‍ഷത്തോളമായി സഊദിയിലുള്ള ഇദ്ദേഹം കുടുംബസമേതം ജിദ്ദ ശറഫിയ്യയിലായിരുന്നു താമസം. ഭാര്യ: ഹഫ്‌സത്ത്. മകന്‍: മുഹമ്മദ് നിഹാല്‍. മൃതദേഹം കന്ദറയില്‍ ഖബറടക്കി.
പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അബ്ദുല്‍സലാം ഞാറ്റുകെട്ടി 15 വര്‍ഷമായി ഖമീസ് മുഷൈത്തില്‍ പ്ലംബിംഗ് ജോലി ചെയ്തു വരികയായിരുന്നു.
ബുധനാഴ്ച ജോലി സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഒരുമാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തിയത്. പിതാവ്: പരേതനായ ഞാറ്റുകെട്ടി ഹംസ. ഭാര്യ:റംല, മക്കള്‍: റംഷീല, ശഹ്‌ല, ശഹ്ബ നസ്‌റിന്‍, മുഹമ്മദ് ശാമില്‍. ഖമീസ് മുഷൈത് സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇവിടെ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."