HOME
DETAILS
MAL
പെരിയ കൊലക്കേസ്: സര്‍ക്കാര്‍ തീരുമാനം വെല്ലുവിളിയെന്ന് ചെന്നിത്തല
backup
October 26 2019 | 19:10 PM
കാക്കനാട്: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഖജനാവിലെ പണം ചെലവഴിച്ചു കൊലപാതകികളെ രക്ഷിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദാക്കിയാണ് കേസ് സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."