ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ
ഗയാന: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ടൂര്‍ണമെന്റിലെ നാലാം മത്സരത്തില്‍ കരുത്തരായ ആസ്ത്രേലിയയെയാണ് ഇന്ത്യ മുട്ടുകുത്തിച്ചത്.
ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും സ്പിന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനത്തിന്റേയും പിന്‍ബലത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ ഓസീസിനെ തരിപ്പണമാക്കിയത്. ടി20യില്‍ ഓസീസിന്റെ ഏറ്റവും വലിയ രണ്ടണ്ടാമത്തെ തോല്‍വി കൂടിയാണിത്. ഇന്നലത്തെ ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. കളിച്ച നാല് മത്സരത്തിലും ഇന്ത്യ മികച്ച വിജയമാണ് സ്വന്തമാക്കിയത്.
ടി20 ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങളിലും വെന്നിക്കൊടി നാട്ടുന്നത്. ടി20യില്‍ തുടര്‍ച്ചയായ 12 വിജയങ്ങള്‍ക്കു ശേഷം ഓസീസിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. നേരത്തെ തന്നെ ഇരു ടീമും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതി മന്ദാനയുടേയും (83) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റേയും (43) തകര്‍പ്പന്‍ ഇന്നിങ്സുകളുടെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ടി20യില്‍ ഓസീസിനെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കൂടിയാണിത്. 55 പന്തില്‍ ഒന്‍പത് ബൗണ്ടണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. ടി20യില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കൂടിയാണ് മത്സരത്തില്‍ പിറന്നത്. 27 പന്ത് നേരിട്ട ഹര്‍മന്‍പ്രീത് മൂന്ന് വീതം സിക്സറും ബൗണ്ടണ്ടറിയും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിര ഇന്ത്യന്‍ സ്പിന്നിരക്ക് മുന്നില്‍ കറങ്ങി വീഴുകയായിരുന്നു. 19.4 ഓവറില്‍ 119 റണ്‍സ് എടുക്കാനേ ഓസീസിനായുള്ളൂ.
പുറത്താവാതെ 28 പന്തില്‍ മൂന്ന് ബൗണ്ടണ്ടറിയും ഒരു സിക്സറും ഉള്‍പ്പെടെ 39 റണ്‍സെടുത്ത എലിസ്സെ പെറിയാണ് ഓസീസിന്റെ ടോപ്സ്കോറര്‍. ഇന്ത്യക്കായി അനുജ പാട്ടീല്‍ മൂന്നും ദീപ്തി ശര്‍മ, രാധാ യാദവ്, പൂനം യാദവ് എന്നിവര്‍ രണ്ടണ്ടും വിക്കറ്റ് വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടണ്ടും തമ്മിലുള്ള മത്സരത്തില്‍ തോല്‍ക്കുന്ന ടീമിനേയായിരിക്കും ഇന്ത്യ സെമിയില്‍ നേരിടുക. ഈ മാസം 23നാണ് സെമി ഫൈനല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."