കലക്ടറേറ്റില്‍ കുടില്‍കെട്ടി സമരം നടത്തും: ഗോത്രമഹാസഭ
കല്‍പ്പറ്റ: കലക്ടറേറ്റില്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന് ഗോത്രമഹാസഭ സംസ്ഥാന അധ്യക്ഷ സി.കെ ജാനു പറഞ്ഞു. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്നും ഓരോ ആദിവാസി കുടുംബത്തിനും കിടപ്പാടം ലഭ്യമാകുന്നതുവരെ അത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കലക്ടറേറ്റ് പടിക്കല്‍ നടന്ന ഗോത്രമഹാസഭയുടെ സൂചനസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മുത്തങ്ങ സമരത്തിനുശേഷം 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരപാക്കേജ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
ഗോത്രമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കാക്കത്തോട്, രക്ഷാധികാരി മാമന് മാസ്റ്റര്‍, ജില്ലാസെക്രട്ടറി ബാബു കാര്യമ്പാടി, ആദിവാസി ഫോറം ജില്ലാ പ്രസിഡന്റ് എ ചന്തുണ്ണി, സംസ്ഥാന സമിതിയംഗം എ.ഡി ബാലകൃഷ്ണന്, സുരേന്ദ്രന് എറണാകുളം, ചന്ദ്രന് കാര്യമ്പാടി, ബാബു കോട്ടിയൂര്‍, ചന്ദ്രന് അപ്പാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."